രജനി മഹാരാഷ്ട്രയുടെ മകന്‍, ഭാരത രത്നം നല്‍കണം; ബിജെപി എംഎല്‍എ

മഹാരാഷ്ട്രയുടെ അഭിമാനമായ സൂപ്പര്‍താരം രജനീകാന്തിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്നം നല്‍കണമെന്നുംഅനില്‍ ഗോട്ടെ ആവശ്യപ്പെട്ടു

രജനി മഹാരാഷ്ട്രയുടെ മകന്‍, ഭാരത രത്നം നല്‍കണം; ബിജെപി എംഎല്‍എ

മുംബൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അഭിനയിക്കുന്നതും അറിയപ്പെടുന്നതും തമിഴ് സിനിമ ലോകത്താണെങ്കിലും, ശിവാജിറാവു ഗെയ്ക്ക്വാദ് എന്ന രജനി ജനിച്ചത് മഹാരാഷ്ട്രയിലാണ് എന്നും അദ്ദേഹം ഈ മണ്ണിന്‍റെ മകനാണ് എന്നും മഹാരാഷ്ട്ര ബിജെപി എംഎല്‍എ അനില്‍ ഗോട്ടെ.

മഹാരാഷ്ട്രയുടെ അഭിമാനമായ സൂപ്പര്‍താരം രജനീകാന്തിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്നം നല്‍കണമെന്നുംഅനില്‍ ഗോട്ടെ ആവശ്യപ്പെട്ടു. തന്റെ ഏറ്റവും പുതിയ ചിത്രമായ കബാലിയിലൂടെ ലോകത്തെ മുഴവന്‍ സിനിമ പ്രേക്ഷകരെയും ഇന്ത്യന്‍ സിനിമ ലോകത്തേക്ക് ആകര്‍ഷിച്ച തമിഴകത്തിന്റെ തലപതിക്ക്  മഹാരാഷ്ട്ര സര്‍ക്കാരിന്റെ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍‍ഡും നല്‍കണമെന്നും ഗോട്ടെ ആവശ്യപ്പെട്ടിട്ടുണ്ട്.