ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ എക്‌സൈസ് റെയ്ഡ്; സംസ്ഥാനത്ത് പാന്‍മസാലകളുടെ വില്‍പ്പന നിരോധിക്കുമെന്ന് ഋഷിരാജ് സിംഗ്

ബ്രൗണ്‍ ഷുഗര്‍, കഞ്ചാവ്, ഗുഡ്ക, മയക്കുഗുളിക അടക്കമുള്ള 4000 കിലോഗ്രാം ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ എക്‌സൈസ് റെയ്ഡ്; സംസ്ഥാനത്ത് പാന്‍മസാലകളുടെ വില്‍പ്പന നിരോധിക്കുമെന്ന് ഋഷിരാജ് സിംഗ്

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ എക്‌സൈസ് വകുപ്പിന്റെ റെയ്ഡ്. 22 പേര്‍ അറസ്റ്റിലായി. പെരുമ്പാവൂരിലെ വിവിധ ക്യാമ്പുകളിലും ഗോഡൗണുകളിലുമാണ് റെയ്ഡ് നടന്നത്.

ബ്രൗണ്‍ ഷുഗര്‍, കഞ്ചാവ്, ഗുഡ്ക, മയക്കുഗുളിക അടക്കമുള്ള 4000 കിലോഗ്രാം ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് പാന്‍മസാലകളുടെ വില്‍പ്പന പൂര്‍ണമായും നിരോധിക്കുമെന്ന് റെയ്ഡിന് ശേഷം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.


കുട്ടികളാണ് കൂടുതലായും പാന്‍മസാല ഉപയോഗിക്കുന്നതെന്നും നാലായിരം കിലോ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഋഷിരാജ് സിങ്ങിന്റെ മേല്‍നോട്ടത്തില്‍ രാവിലെ ആറ് മണിയോടെ 22 സംഘങ്ങളായാണ് റെയ്ഡ് നടന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മൂവാറ്റുപുഴ, കോതമംഗലം, ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് റെയ്ഡ് നടന്നത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.