കെ എം മാണിക്ക് എതിരെ വിജിലൻസ് ത്വതിര പരിശോധന

കോഴി ഇറക്കുമതിയില്‍ തോംസണ്‍ ഗ്രൂപ്പിനും ചില ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്കും നികുതി ഇളവ് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് പരാതി. പരാതിക്കാരനായ നോബിൾ മാത്യുവിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.

കെ എം മാണിക്ക് എതിരെ വിജിലൻസ് ത്വതിര പരിശോധന

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്ക് എതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു. കോഴി ഇറക്കു മതി ഗ്രൂപ്പിനും ചില ആയുർവേദ മരുന്നു കമ്പനികൾക്കും നികുതി ഇളവ് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം. ഇതുവഴി ഖജനാവിന് 150 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്ന് കാണിച്ചാണ് പരാതി.

നാഷണലിസ്റ്റ് കോൺഗ്രസ് നേതാവ് നോബിൾ മാത്യു നൽകിയ പരാതിയിലാണ് നടപടി. നേരത്തെ നോബിൾ മാത്യു കോട്ടയം വിജിലൻസ് കോടതിയിൽ പരാതി നൽകിയിരുന്നെങ്കിലും കോടതിയുടെ പരിധിയിൽ വരുന്ന കേസല്ലെന്ന് കാണിച്ച തള്ളുകയായിരുന്നു. പിന്നീട് ഇയാൾ വിജിലൻസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകി. ഈ പരാതിയിലാണ് നടപടി.

കോഴി ഇറക്കുമതിയില്‍ തോംസണ്‍ ഗ്രൂപ്പിനും ചില ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്കും നികുതി ഇളവ് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് പരാതി. പരാതിക്കാരനായ നോബിൾ മാത്യുവിന്റെ  മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.

Read More >>