പ്രകൃതി വാതക പൈപ്പ് ലൈനിന് എതിരെ കിനാലൂരിൽ നാട്ടുകാരുടെ പ്രതിഷേധം

ജനവാസകേന്ദ്രമായ കിനാലൂര്‍ പ്രദേശത്ത് വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. ഇതിനിടെ മലബാര്‍ മേഖലയിലെ പ്രാദേശിക സമരസമിതികളെ യോജിപ്പിച്ചുകൊണ്ട് കൂട്ടായ സമരങ്ങള്‍ക്ക് രൂപം നല്‍കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്

പ്രകൃതി വാതക പൈപ്പ് ലൈനിന് എതിരെ കിനാലൂരിൽ നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട്: പ്രകൃതി വാതക പൈപ്പ് ലൈനിനെതിരെ വീണ്ടും പ്രതിഷേധം കനക്കുന്നു. ബാലുശ്ശേരി കിനാലൂരില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ പ്രതിഷേധക്കാരുടെ എതിര്‍പ്പുമൂലം നിര്‍ത്തിവച്ചു. കിനാലൂര്‍ തച്ചംപൊയിലില്‍ ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തുന്നതറിഞ്ഞ് പ്രതിഷേധക്കാര്‍ എത്തുകയായിരുന്നു. പ്രതിഷേധം ശക്തമാകുമെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു.

ജനവാസ കേന്ദ്രമായ കിനാലൂര്‍ പ്രദേശത്ത് വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. ഇതിനിടെ മലബാര്‍ മേഖലയിലെ പ്രാദേശിക സമരസമിതികളെ യോജിപ്പിച്ചുകൊണ്ട് കൂട്ടായ സമരങ്ങള്‍ക്ക് രൂപം നല്‍കാനുള്ള ശ്രമങ്ങളും  നടക്കുന്നുണ്ട്.  സര്‍വേ ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം സന്ദര്‍ശിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ പലപ്പോഴും ജനരോഷത്തിന് ഇരയാകേണ്ടി വരികയാണെന്നും ഉദ്യോഗസ്ഥര്‍ക്ക് മതിയായ സംരക്ഷണം ലഭിക്കുന്നില്ലെന്നും ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

Read More >>