പ്രിഥ്വിരാജിന്‍റെ "ഇസ്ര" കൊച്ചിയില്‍ പുരോഗമിക്കുന്നു

'ഇ 4 എന്റര്‍ടെയ്ന്‍മെന്റ്' ബാനറില്‍ ഒരുങ്ങുന്ന ചിത്രം നവാഗത സംവിധായകനായ ജയകൃഷ്ണന്‍ ആണ് സംവിധാനം ചെയ്യുന്നത്

പ്രിഥ്വിരാജിന്‍റെ "ഇസ്ര" കൊച്ചിയില്‍ പുരോഗമിക്കുന്നു

'ജെയിംസ്‌ ആന്‍ഡ്‌ ആലിസി'ന്‍റെ വിജയത്തിന് ശേഷം പ്രിഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഇസ്ര കൊച്ചിയില്‍ പുരോഗമിക്കുന്നു.'ഇ 4 എന്റര്‍ടെയ്ന്‍മെന്റ്' ബാനറില്‍ ഒരുങ്ങുന്ന ചിത്രം നവാഗത സംവിധായകനായ ജയകൃഷ്ണന്‍ ആണ് സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത നടി പ്രിയ ആനന്ദ്  ചിത്രത്തിലെ നായികാവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ഗീതാഞ്ജലി, സൂര്യയുടെ '24', തുടങ്ങിയ ചിത്രങ്ങളുടെ  ചായഗ്രാഹയകന്‍ തിരു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് കസബ, വൈറ്റ്, കരിങ്കുന്നം സിക്സസ് തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ച രാഹുല്‍ രാജ്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.