ഇനി വീഡിയോയും; പ്രിസ്മ രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞു അലക്സി

പ്രിസ്മ ഫോട്ടോകള്‍ ഹിറ്റായത്തിന് തൊട്ടു പിന്നാലെ പ്രിസ്മ വീഡിയോയും വരുന്നു.

ഇനി വീഡിയോയും; പ്രിസ്മ രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞു അലക്സി

സോഷ്യല്‍ മീഡിയ നിറച്ചു പ്രിസ്മ ചിത്രങ്ങളാണ്. നിലവില്‍ ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ( iOS ) മാത്രമാണ് ഈ ഫോട്ടോ എഡിറ്റിംഗ് ആപ് ലഭ്യമാകുന്നത്. പ്രിസ്മ ഫോട്ടോകള്‍ ഹിറ്റായത്തിന് തൊട്ടു പിന്നാലെ പ്രിസ്മ വീഡിയോയും വരുന്നു.

പ്രിസ്മ ആപ്പ് ഉപയോഗിച്ച് വീഡിയോ ദൃശ്യങ്ങളെ അനിമേഷന്‍ സമാനദൃശ്യങ്ങളാക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.അലക്‌സി മൊയ്‌സീന്‍കോവ് (Alexey Moiseenkov) എന്ന 25കാരനാണ് ഈ ഹിറ്റ്‌ ആപ്പിന്റെ സൃഷ്ടാവ്. അലക്‌സിയും നാല് സുഹൃത്തുക്കളും ചേര്‍ന്ന് റഷ്യയില്‍ നടത്തുന്ന സ്റ്റാര്‍ട്ട് സംരംഭമാണ് പ്രിസ്മ വികസിപ്പിച്ചെടുത്തത്.


ഇന്‍സ്റ്റഗ്രാമിലും മറ്റ് ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനുകളിലും ചെയ്യുന്നതുപോലെ ഫോട്ടോയ്ക്ക് മുകളില്‍ ഒരു ഫില്‍റ്ററിടുകയല്ല പ്രിസ്മ ചെയ്യുന്നത്. മറിച്ചു  അപ്‌ലോഡ്‌ ചെയ്യുന്ന ഫോട്ടോ ഒന്ന് കൂടി  പുതിയതായി വരയ്ക്കുകയാണ് പ്രിസ്മ ചെയ്യുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും  ന്യൂറല്‍ നെറ്റ്‌വര്‍ക്കും ഉപയോഗിച്ചാണ് പ്രിസ്മ പ്രവര്‍ത്തിക്കുന്നത്. ചിത്രകലയിലെ വിവിധ സങ്കേതങ്ങളെ ഓര്‍മിപ്പിക്കുന്ന ഇംപ്രഷന്‍, ഗോത്തിക്ക്, മൊസൈക്ക് തുടങ്ങി 33 ഫില്‍ട്ടറുകളാണ് ഇപ്പോള്‍ പ്രിസ്മയിലുള്ളത്്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുളളത് തിരഞ്ഞെടുക്കാം.

''ജനങ്ങള്‍ക്ക് പുതുതായെന്തെങ്കിലും ചെയ്യാന്‍ ഇഷ്ടമാണ്. ഞങ്ങളവരെ സഹായിക്കുന്നു എന്ന് മാത്രം''. പ്രിസ്മ സ്ഥാപകനായ അലക്സി പറയുന്നു.

പ്രിസ്മയുടെ വീഡിയോ ആപ്പ് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ഒരു ചിത്രം അലക്‌സി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അലക്സിയുടെ ഫേസ്ബുക്ക് പേജ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൃത്യമായ റിലീസ് തീയതി വെളിപ്പെടുത്തിയില്ലെങ്കിലും പ്രിസ്മ വീഡിയോ ആപ്പ് ഏറെ വൈകാതെ പുറത്തിറങ്ങുമെന്ന് അലക്‌സി സൂചിപ്പിക്കുന്നുണ്ട്.

Read More >>