കാത്തുകാത്തിരുന്ന് പ്രിസ്മ ആന്‍‍ഡ്രോയ്ഡിലേക്കും

കഴിഞ്ഞ കുറച്ചു കാലമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന പിക്ചര്‍ ഫില്‍ട്ടര്‍ ആപ്പ് പ്രിസ്മ ആന്‍‍ഡ്രോയ്ഡിലേക്കും വരുന്നു.

കാത്തുകാത്തിരുന്ന് പ്രിസ്മ ആന്‍‍ഡ്രോയ്ഡിലേക്കും

കഴിഞ്ഞ കുറച്ചു കാലമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന  പിക്ചര്‍ ഫില്‍ട്ടര്‍ ആപ്പ് പ്രിസ്മ ആന്‍‍ഡ്രോയ്ഡിലേക്കും വരുന്നു.

എടുത്ത ചിത്രങ്ങളെ ഒരു മോഡേണ്‍ പെയ്ന്റിംഗിന് സമാനമായ രീതിയിലേക്ക് പരിഷ്‌ക്കരിക്കാന്‍ കഴിയുന്ന ഈ ആപ്പ് ആപ്പിളിന്‍റെ ആപ്പ് സ്‌റ്റോറില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.  ഐഫോണില്‍ തന്നെ ഐഒഎസിന് 8 നു മുകളില്‍ ഉള്ളവര്‍ക്ക് മാത്രമായിരുന്നു പ്രിസ്മ ലഭിക്കുന്നത്.

എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും, ഇനി പ്രിസ്മ ലഭിക്കുമെന്നാണ് അന്താരാഷ്ട്ര ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിനും പ്രിസ്മ ലഭ്യമാകുമെന്നും, ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യമോ ഇത് ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍ഡ്രോയില്‍ പ്രിസ്മ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കമ്പനിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതെസമയം, പുറത്തിറങ്ങി ഉടന്‍ 10 രാജ്യങ്ങളില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി പ്രിസ്മ റെക്കോര്‍ഡിട്ടിരുന്നു.

Read More >>