അങ്ങനെ പ്രിസ്മ ആന്‍ഡ്രോയിഡിലുമെത്തി

സൗജന്യ ആപ്ലിക്കേഷനാണെങ്കിലും പ്രിസ്മയില്‍ പരസ്യങ്ങളുടെ ശല്യമൊന്നുമില്ല.

അങ്ങനെ പ്രിസ്മ ആന്‍ഡ്രോയിഡിലുമെത്തികാത്തിരിപ്പിന് ഒടുവില്‍ പ്രിസ്മ ആന്‍ഡ്രോയിഡിലുമെത്തി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഫോട്ടോ എഡിറ്റ്‌ ചെയ്യുന്ന പ്രിസ്മ ഇതുവരെ ഐഓഎസ്സില്‍ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുതല്‍  ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി പ്രിസ്മ ഡൌണ്‍ലോഡ് ചെയ്യാം.

സൗജന്യ ആപ്ലിക്കേഷനാണെങ്കിലും പ്രിസ്മയില്‍ പരസ്യങ്ങളുടെ ശല്യമൊന്നുമില്ല. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ചിത്രങ്ങള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യുകയും ചെയ്യാം.


ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ പ്രിസ്മ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.