അല്ലാഹു ഒരു പ്രിസ്മാറ്റിക്ക് മുഖം തന്നിരുന്നെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമായിരുന്നോ? സജീര്‍ ചോദിക്കുന്നു

അവൻ അഹ്സനുൽ ഖാലിഖീൻ ആണ്, ഏറ്റവും നന്നായി സൃഷ്ടികർമം നിർവഹിക്കുന്നവൻ! അവൻ മനുഷ്യനെ പടച്ചത് ഏറ്റവും മികച്ചതും ആകൃഷ്ടവും സുന്ദരവുമായ രൂപത്തിലാണ് (ഫീ അഹ്സനി തഖ് വീം).

അല്ലാഹു ഒരു പ്രിസ്മാറ്റിക്ക് മുഖം  തന്നിരുന്നെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമായിരുന്നോ? സജീര്‍ ചോദിക്കുന്നു

സോഷ്യല്‍ മീഡിയ ആപ്പുകളിലും മതത്തിന്‍റെ ഇടപെടലുകള്‍ വിവരിക്കുന്നു മുസ്ലിം മതപ്രഭാഷകനായ സജീര്‍ ബുക്കാരി. പ്രിസ്മ തരംഗത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന സജീറിന് ഇത് സ്വന്തം പടം വികലമായി കാണാനുള്ള ചിലരുടെ മനോഭാവമാണെന്ന് പ്രതികരിക്കുന്നു.

സജീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:

"ഫേസ്ബുക്കിൽ ഇപ്പോൾ പ്രൊഫൈൽ ഫോട്ടോ മാറ്റുന്ന തിരക്കിലാണ് പലരും. എപ്പോഴും പുതുമയുള്ള മുഖത്തോടെ പ്രത്യക്ഷപ്പെടുന്നത് നല്ലതു തന്നെ. എന്നാൽ അതിനു വേണ്ടി PRISMA, PICTURE ART, PHOTO EDITOR തുടങ്ങി വ്യത്യസ്ത ആപ്പുകൾ ഉപയോഗിച്ച് സ്വന്തം പടം വികലവും വികൃതവുമാക്കി ചിത്രീകരിക്കുന്നത് എന്തിനാണ്?!prismasunni-720 (3)ചുണ്ടു കോട്ടി, മൂക്കു വക്രിച്ച്, കണ്ണ് ഏങ്കോണിച്ച്, ചെവി നീട്ടി, തല കൂർത്ത്.... കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും ഡിങ്കനും മായാവിയും തുടങ്ങി എല്ലാ അവതാരങ്ങളെയും ഒന്നിച്ച് പുനരവതരിപ്പിച്ച് രസിക്കുന്നവർ.

അല്ലാഹു നിങ്ങൾക്ക് തന്നത് ഒരു prismatic face ആയിരുന്നെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമായിരുന്നോ? അവൻ അഹ്സനുൽ ഖാലിഖീൻ ആണ്, ഏറ്റവും നന്നായി സൃഷ്ടികർമം നിർവഹിക്കുന്നവൻ! അവൻ മനുഷ്യനെ പടച്ചത് ഏറ്റവും മികച്ചതും ആകൃഷ്ടവും സുന്ദരവുമായ രൂപത്തിലാണ് (ഫീ അഹ്സനി തഖ് വീം).


നമ്മളെങ്ങനെ ആയിരിക്കണമെന്ന തീരുമാനം അവന്റേതാണ്. അവൻ ഓരോരുത്തർക്കും പ്രകടമായ ആകാര ഭേദങ്ങളും നിറ വൈവിധ്യങ്ങളും നൽകിയത് തീർത്തും യുക്തിഭദ്രമാണ്. ചിന്തിക്കുന്ന ജനതക്ക് അവയിൽ പാഠമുണ്ട്. അതിനാൽ സ്വയം സൃഷ്ടികർത്താവ് ചമയാതിരിക്കുകഈ ഫേസ്ബുക്ക് പോസ്റ്റിനു ചില വിരുതന്മാര്‍ സജീറിന്റെ തന്നെ പ്രിസ്മ ചിത്രങ്ങള്‍ കമ്മന്റ് ആയി ഇട്ടാണ് മറുപടി നല്‍കിയത്.

Read More >>