റിയോ ഒളിമ്പിക്‌സിനു യോഗ്യത നേടിയ അത്‌ലറ്റുകളെ പ്രധാനമന്ത്രി ഇന്ന് നേരില്‍ക്കണ്ട് ആശംസകള്‍ അറിയിക്കും

കേന്ദ്ര കായികമന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി ജനറല്‍, ചീഫ് ഡെ മിഷന്‍ തുടങ്ങിയവരും ചടങ്ങിനെത്തും.

റിയോ ഒളിമ്പിക്‌സിനു യോഗ്യത നേടിയ അത്‌ലറ്റുകളെ പ്രധാനമന്ത്രി ഇന്ന് നേരില്‍ക്കണ്ട് ആശംസകള്‍ അറിയിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി റിയോ ഒളിമ്പിക്‌സിനു യോഗ്യത നേടിയ അത്‌ലറ്റുകളെ ഇന്ന് നേരില്‍ക്കണ്ട് ആശംസകള്‍ അറിയിക്കും. ഡല്‍ഹിയിലെ മനേക്ഷാ സെന്ററിലാണ് പ്രധാനമന്ത്രി അത്‌ലറ്റുകളുമായി സംവദിക്കുന്നത്.

കേന്ദ്ര കായികമന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി ജനറല്‍, ചീഫ് ഡെ മിഷന്‍ തുടങ്ങിയവരും ചടങ്ങിനെത്തും. യോഗ്യത നേടിയ അത്‌ലറ്റുകളില്‍ നല്ലൊരു ഭാഗം വിദേശത്തു പരിശീലനത്തിലാണ്. ആ ഒരു കാരണം കൊണ്ടുതന്നെ പലരും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്ന് സൂചനയുണ്ട്.

Read More >>