ഫ്രാന്‍സില്‍ ഭീകരര്‍ വൈദികനെ കഴുത്തറത്തു കൊന്നു

ഇന്നലെ രാവിലെ വടക്കന്‍ ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന കത്തോലി ക്കാ വൈദികനെ ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തി

ഫ്രാന്‍സില്‍  ഭീകരര്‍ വൈദികനെ കഴുത്തറത്തു കൊന്നു

പാരീസ്: ഇന്നലെ രാവിലെ വടക്കന്‍ ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന കത്തോലി ക്കാ വൈദികനെ ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തി.

പാരീസില്‍ നിന്നു 128 കിലോമീറ്റര്‍ അകലെ റുവന്‍ നഗരത്തിലെ സാന്‍എറ്റിയന്‍ ഡു റൂവ്‌റ ദേവാലയത്തില്‍ രാവിലെ ദിവ്യബലി നടക്കുമ്പോള്‍ അതിക്രമിച്ചു കയറിയ രണ്ടു ഭീകരര്‍ ദേവാലയത്തിലുണ്ടായിരുന്നവരെ ബന്ദികളാക്കിയശേഷം എണ്‍പത്തിയാറുകാരനായ ഫാ. ഷാക് ഹാമലിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.യ ഭീകരര്‍ അഞ്ചു പേരെയാണു തടവുകാരായി പിടിച്ചത്. ഇവരില്‍ രണ്ടു പേര്‍ കന്യാസ്ത്രീകളാണ്. വധിക്കുന്നതിനുമുമ്പ് ഫാ. ഹാമലിനെ ഭീകരര്‍ മുട്ടുകുത്തിച്ചു നിര്‍ത്തി യെന്നു രക്ഷപ്പെട്ട കന്യാസ്ത്രി ഡാനിയേല്‍ പറഞ്ഞു. ഭീകരര്‍ വധം കാമറയില്‍ പകര്‍ത്തുകയും ചെയ്തു.


പിന്നീട് രണ്ട് ഭീകരരെയും പോലീസ് പിന്നീട് വെടിവച്ചു ക ന്നു. ഇവര്‍ ഐഎസ് ഭീകരരാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്നു ഫ്രാന്‍സില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഈ മാസം 14ന് ബസ്റ്റീല്‍ ദിനത്തില്‍ നീസില്‍ ഭീകരന്‍ ട്രക്ക് കയറ്റി 84പേരെ കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്നു ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.Story by
Read More >>