സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ വിദേശയാത്ര; മുമ്പില്‍ എംകെ മുനീര്‍: പിന്നാലെ ഷിബു ബേബി ജോണും കെപി മോഹനനും

എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ ഒറ്റത്തവണ പോലും വിദേശയാത്ര നടത്താത്ത മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ മാത്രമാണ്. കൂടുതല്‍ വിദേശയാത്ര ചെയ്തവരില്‍ 21-തവണ യാത്ര ചെയ്ത എ.പി അനില്‍കുമാര്‍, 13 തവണ യാത്ര ചെയ്ത വി.കെ ഇബ്രാഹിംകുഞ്ഞ്, 13-തവണ യാത്ര ചെയ്ത കെ.പി മോഹനന്‍ എന്നിവരും ഉള്‍പ്പെടുന്നു. കെ.പി മോഹനന്റെ പതിമൂന്ന് യാത്രകളില്‍ ഒന്നുപോലും ഔദ്യോഗിക യാത്രകളില്‍ ഉള്‍പ്പെടുന്നില്ല.

സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ വിദേശയാത്ര; മുമ്പില്‍ എംകെ മുനീര്‍: പിന്നാലെ ഷിബു ബേബി ജോണും കെപി മോഹനനും

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയ മന്ത്രിമാരില്‍ എംകെ മുനീര്‍ ഒന്നാമന്‍. അതില്‍ ഭൂരിഭാഗം യാത്രകളും സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് മന്ത്രി നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സമൂഹൂക നീതി വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന മന്ത്രി എം.കെ മുനീര്‍ മുപ്പത്തിരണ്ട് തവണയാണ് സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്ക് സഞ്ചരിച്ചത്. ഇതില്‍ 13 തവണ മുനീര്‍ യുഎയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

കെ ബാബുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. 27പ്രാവശ്യം യാത്ര ചെയ്ത ഷിബു ബേബി ജോണാണ് രണ്ടാംസ്ഥാനത്തുള്ളത്. 17 തവണയാണ് ഷിബു ബേബി ജോണ്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിമാനം കയറിയത്. പത്ത് പ്രാവശ്യം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്രനടത്തിയ ഷിബു ബേബി ജോണ്‍ തന്നെയാണ് ഔദ്യോഗികയാത്രകളില്‍ ഏറ്റവും കൂടുതലുള്ളതും. എന്നാല്‍ ഇരുപത് തവണ യാത്ര നടത്തിയ കെ.സി ജോസഫ് മുഴുവന്‍ യാത്രയും ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ ഒറ്റത്തവണ പോലും വിദേശയാത്ര നടത്താത്ത മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ മാത്രമാണ്. കൂടുതല്‍ വിദേശയാത്ര ചെയ്തവരില്‍ 21-തവണ യാത്ര ചെയ്ത എ.പി അനില്‍കുമാര്‍, 13 തവണ യാത്ര ചെയ്ത വി.കെ ഇബ്രാഹിംകുഞ്ഞ്, 13-തവണ യാത്ര ചെയ്ത കെ.പി മോഹനന്‍ എന്നിവരും ഉള്‍പ്പെടുന്നു. കെ.പി മോഹനന്റെ പതിമൂന്ന് യാത്രകളില്‍ ഒന്നുപോലും ഔദ്യോഗിക യാത്രകളില്‍ ഉള്‍പ്പെടുന്നില്ല.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആറ് തവണ വിദേശയാത്ര നടത്തിയപ്പോള്‍ നേപ്പാളിലേക്ക് മാത്രം യാത്ര നടത്തി മന്ത്രി പികെ ജയലക്ഷ്മി ഏറ്റവും കുറവ് യാത്രനടത്തിയവരുടെ പട്ടികയില്‍ ഇടം പിടിച്ചു.

Read More >>