പ്രേതം; രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി

രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ചു ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്ന പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി.

പ്രേതം; രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി

രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ചു ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്ന പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. പുണ്യാളന്‍ അഗര്‍ഭത്തീസ്, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തില്‍ പ്രേമം ഫെയിം ഷറഫൂദീന്‍ (ഗിരിരാജ കോഴി), ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നു.

ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഡോണ്‍ ബോസ്ക്കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. രഞ്ജിത്ത്ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് സെന്‍ട്രല്‍ പിക്ച്ചേഴ്സാണ്.

https://youtu.be/PEFHZCo83Fs