"ഒരുത്തിക്ക് പിന്നില്‍.." പ്രേതത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്തു ജയസൂര്യ നായകനായി എത്തുന്ന പ്രേതത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി.

"ഒരുത്തിക്ക് പിന്നില്‍.." പ്രേതത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്തു ജയസൂര്യ നായകനായി എത്തുന്ന പ്രേതത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്‌, ഷറഫുദീന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നു.

വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന ഒരുത്തിക്ക് പിന്നില്‍ എന്ന ഗാനമാണ് ഇന്ന് പുറത്ത് ഇറങ്ങിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആണ്‍ശബ്ദത്തിലും പെണ്‍ശബ്ദത്തിലും പാടിയിരിക്കുന്നു എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. പാവ എന്ന ചിത്രത്തിനു ശേഷം ആനന്ദ് മധുസൂദനന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് പ്രേതം.

https://youtu.be/32yQQS3HLA0