സ്ത്രീകളുടെ പുകവലി വിവാഹമോചനത്തിന് കാരണമാകുന്നുവെന്ന് സൗദി പുരോഹിതന്‍

സ്ത്രീകളുടെ പുകവലി കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നുവെന്നും വിവാഹ മോചനത്തിന് വരെ കാരണമാകുന്നുവെന്നും ഇദ്ദേഹം പറയുന്നു.

സ്ത്രീകളുടെ പുകവലി വിവാഹമോചനത്തിന് കാരണമാകുന്നുവെന്ന് സൗദി പുരോഹിതന്‍

അബ: സൗദിയില്‍ വനിതകള്‍ ഷീഷ വലിക്കുന്നതിനെതിരെ പുരോഹിതന്‍ അഹമ്മദ് അല്‍ മഅ്ബി രംഗത്ത്. സ്ത്രീകളുടെ ഷീഷ വലി വിവാഹമോചനങ്ങള്‍ക്ക് വരെ കാരണമാകുന്നുവെന്ന് കാണിച്ചാണ് പുരോഹിതന്‍ രംഗത്തെത്തിയിരിക്കുന്നത്.

സൗദി വനിതകളില്‍ ഷീഷ, സിഗരറ്റ് എന്നിവയുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നുതായും അഹമ്മദ് അല്‍ മഅബി പറഞ്ഞു. ഭാര്യമാര്‍ ശിഷ വലിക്കുന്നത് ഭര്‍ത്താക്കന്‍മാര്‍ കണ്ടുപിടിക്കുന്നതാണ് വിവാഹ മോചനത്തിന് കാരണമാകുന്നത്. ജോലി കഴിഞ്ഞ് വന്നതിന് ശേഷം സ്ത്രീകൾ ടെറസിലോ വീടിന്റെ പുറക് വശത്തോ ചെന്നിരുന്ന് സിഗററ്റും ഷിഷയും വലിക്കുന്ന ശീലം സൗദി അറേബ്യയില്‍ വ്യാപിച്ചു വരുന്നതായും അഹ് മദ് അല്‍ മഅ്ബി പറഞ്ഞു.


സ്ത്രീകളുടെ പുകവലി കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നുവെന്നും വിവാഹ മോചനത്തിന് വരെ കാരണമാകുന്നുവെന്നും ഇദ്ദേഹം പറയുന്നു. സൗദിയിലെ സ്ത്രീകളില്‍ 5.7 ശതമാനം സ്ത്രീകളും സിഗരറ്റ്/ഷീ ഉപയോഗിക്കുന്നവരാണെന്നാണ് കണക്കുകള്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കിടയില്‍ പുകവി ശീലം വര്‍ദ്ധിച്ചതായി മാധ്യമ പ്രവര്‍ത്തകനായ അസീസ് നൗഫില്‍ പറഞ്ഞു. കഫേകളില്‍ ഇരുന്നോ വീടുകളില്‍ ഇരുന്നോ ആണ് സ്ത്രീകള്‍ സാധാരണയായി പുകവലിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കുടുംബത്തോടൊപ്പമിരുന്നു പുകവലിക്കുന്നത് സൗദി സ്ത്രീകള്‍ കാര്യമാക്കുന്നില്ലെന്നും നൗഫില്‍ പറയുന്നു.

ഒരു സുഹൃത്താണ് ആദ്യമായി തനിക്ക് ഷിഷ പരിചയപ്പെടുത്തിയതെന്നും അതിന് ശേഷം ഷിഷ ഒരു ശീലമാക്കിയെന്നും കുടുംബിനിയായ ഐഷ അല്‍ ഒമാരി പറഞ്ഞു. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഷിഷ വലിക്കാറില്ല. സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നാണ് പുകവലിക്കുന്നത്. സ്വൈര്യമായിരുന്ന് ഷിഷ വലിക്കാന്‍ ഒരിടം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. ഷിഷ ഇല്ലാതെ ജീവിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് ഭര്‍ത്താവ് കണ്ടെത്തിയതിന് ശേഷം വീടിനുള്ളില്‍ തന്നെ പുകവലിക്കാന്‍ അനുമതി നല്‍കുകയായിരുന്നു എന്ന് ഐഷ പറയുന്നു.

Story by