"ആര്‍ക്കും വന്നു തട്ടുകയും മുട്ടുകയും ചെയ്യാവുന്ന ചെണ്ടയല്ല ഹിന്ദു"; പ്രയാര്‍ ഗോപാലകൃഷ്ണന്‍

ഹിന്ദുവെന്നാല്‍ തെരുവില്‍ കെട്ടിയിട്ട ചെണ്ട പോലെ ആര്‍ക്കും വന്നു തട്ടുകയും മുട്ടുകയും ചെയ്യാമെന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

"ആര്‍ക്കും വന്നു തട്ടുകയും മുട്ടുകയും ചെയ്യാവുന്ന ചെണ്ടയല്ല ഹിന്ദു"; പ്രയാര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി: ഹിന്ദുവെന്നാല്‍ തെരുവില്‍ കെട്ടിയിട്ട ചെണ്ട പോലെ ആര്‍ക്കും വന്നു തട്ടുകയും മുട്ടുകയും ചെയ്യാമെന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  പ്രയാര്‍ ഗോപാലകൃഷ്ണന്‍.

ഈ അവസ്ഥയ്ക്ക് ഒരു അന്ത്യം കുറിക്കുന്നതിന് വേണ്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ സ്ഥാപിക്കുമെന്നും ക്ഷേത്ര ഉപദേശക സമിതിയിലെ അംഗങ്ങളുടെ മക്കളോ പേരമക്കളോ നിര്‍ബന്ധമായും ഇത്തരം മതപാഠശാലകളില്‍ പങ്കെടുക്കണമെന്നും പറഞ്ഞ അദ്ദേഹം മതപാഠശാലകളില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്കോ, മുത്തച്ഛനോ മാത്രമേ ഇനി ക്ഷേത്ര ഉപദേശകസമിതികളില്‍ അംഗത്വത്തിന് അര്‍ഹതയുണ്ടാവൂവെന്നും കൂട്ടി ചേര്‍ത്തു.ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന മുന്‍ നിലപാടില്‍ ദേവസ്വം ബോര്‍ഡ് ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും അദേഹം വ്യക്തമാക്കി.