ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രകാശ് കാരാട്ട്

ബിജെപിയുടെ രക്ഷാധികാരിയാണ് ആര്‍എസഎസ്സെന്നും അവര്‍ വളര്‍ത്തുന്ന വര്‍ഗ്ഗീയതയെ രാഷ്ട്രീയ തലത്തില്‍ മാത്രമല്ല സാംസ്കാരിക, സാമൂഹ്യ തലങ്ങളിലൂടെയും നേരിടണം എന്ന് കാരാട്ട് പറയുന്നു

ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രകാശ് കാരാട്ട്

കൊച്ചി: ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഏകാധിപത്യ പ്രവണതകള്‍ കാണിക്കുമ്പോഴും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നു പാര്‍ട്ടി നേരത്തെ തന്നെ വിലയിരുത്തിയതാണെന്ന് കഴിഞ്ഞ വാരം പ്രകാശ് കാരാട്ട് പരാമര്‍ശിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ്  ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ അദ്ദേഹം രചിച്ച "ഫാസിസവും ഇന്ത്യന്‍ ഭരണവര്‍ഗവും" എന്ന ലേഖനത്തിലൂടെ തന്റെ നിലപാട്ആവര്‍ത്തിച്ചത്.


നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ വലതുപക്ഷ ചായ്‌വ് ശരിയായി വിലയിരുത്തേണ്ടതുണ്ട്. ഇതിനെ ഫാസിസമെന്നോ വര്‍ഗീയ ഫാസിസമെന്നോ (ഫാസിസത്തിന്റെ ഇന്ത്യന്‍ രൂപഭേദം) വിളിക്കാമോ? ഇവ ഇന്ത്യയില്‍ സ്ഥാപിതമായിട്ടുണ്ടോ? എന്നിങ്ങനെയുളള ചോദ്യങ്ങളോടെയാണ് കാരാട്ടിന്റെ ലേഖനം ആരംഭിക്കുന്നത്.

ഫാസിസം എന്ന ആശയത്തിന്റെ വേരുകളെയും അതിന്റെ പല നിര്‍വ്വചനങ്ങളെയും ലേഖനത്തില്‍ കാരാട്ട് വ്യക്തമായി വരച്ചുകാട്ടുന്നു. ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വഭാവം എന്തെന്നും വ്യക്തമാക്കുന്നുണ്ട്.ബിജെപിയുടെ രക്ഷാധികാരിയാണ് ആര്‍എസഎസ്സെന്നും അവര്‍ വളര്‍ത്തുന്ന വര്‍ഗ്ഗീയതയെ രാഷ്ട്രീയ തലത്തില്‍ മാത്രമല്ല സാംസ്കാരിക സാമൂഹ്യ തലങ്ങളിലൂടെയും നേരിടണം എന്ന് കാരാട്ട്  പറയുന്നു.ഇന്ത്യയില്‍ നിലവിലുള്ള അവസ്ഥയില്‍, രാഷ്ട്രീയമായാലും സാമ്പത്തികമായാലും വര്‍ഗാടിസ്ഥാനത്തിലായാലും ഫാസിസം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യമില്ല. ഇന്ത്യയിലെ ഭരണവര്‍ഗത്തിന് സ്വന്തം വര്‍ഗ്ഗതാത്പര്യങ്ങളെ സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളിലെ ഭരണവ്യവസ്ഥകളെക്കുറിച്ചും ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Read More >>