പട്ടാളഭരണം ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ പോസ്റ്ററുകൾ

പട്ടാളത്തിന്‍റേതുള്‍പ്പടെ അതീവ സുരക്ഷാ മേഖലകളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ പട്ടാളത്തിന്‍റെ പിന്തുണ ഇതിനുണ്ട് എന്നാണു കരുത്തപ്പെടുന്നത്. ലാഹോർ, കറാച്ചി, പെഷവാർ, ക്വെറ്റ, റാവൽപിണ്ടി, ഫൈസലാബാദ്, സർഗോധ, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

പട്ടാളഭരണം ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ പോസ്റ്ററുകൾ

ഇസ്ലാമാബാദ്: പട്ടാളഭരണം ആവശ്യപ്പെട്ട് പാകിസ്ഥാനിലെ 13 നഗരങ്ങളിൽ പോസ്റ്ററുകൾ  പ്രത്യക്ഷപ്പെട്ടു. മൂവ് ഓൺ പാകിസ്ഥാൻ എന്ന പാർട്ടിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കരസേനാ മേധാവി ജനറൽ റഹീൽ ഷെരീഫിനോട് രാജ്യത്ത് പട്ടാളഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പോസ്റ്ററുകൾ. മൂന്ന് വർഷത്തോളമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലക്ക്  മൂവ് ഓൺ പാകിസ്ഥാനുണ്ട്.

പട്ടാളത്തിന്‍റേതുള്‍പ്പടെ   അതീവ സുരക്ഷാ മേഖലകളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ  പട്ടാളത്തിന്‍റെ പിന്തുണ ഇതിനുണ്ട് എന്നാണു കരുത്തപ്പെടുന്നത്.  ലാഹോർ, കറാച്ചി, പെഷവാർ, ക്വെറ്റ, റാവൽപിണ്ടി, ഫൈസലാബാദ്, സർഗോധ, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുന്‍പ് 

നവംബറിൽ വിരമിക്കാനുള്ള തീരുമാനം കരസേനാ മേധവി ജനറൽ ഷെരീഫ് പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടും നേരത്തെ മൂവ് ഓൺ പാകിസ്ഥാൻ പോസ്റ്ററുകളുമായി രംഗത്തെത്തിയിരുന്നു.

പോസ്റ്ററുകളിൽ പറഞ്ഞ കാര്യം മൂവ് ഓൺ പാകിസ്ഥാൻ നേതാവ് അലി ഹാഷ്‌മി ഡോൺ ദിനപത്രത്തോടും ആവർത്തിച്ചു. അതേസമയം കരസേനയുടെ വാർത്താവിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല.

Read More >>