വീട്ടില്‍ ടോയ്‌ലറ്റ് പണിയൂ; കബാലി കാണുവാന്‍ സൗജന്യ ടിക്കറ്റ് സര്‍ക്കാര്‍ തരും

അടുത്തിടെ നടത്തിയ ഒരു സര്‍വേയിലാണ് പ്രസ്തുത ഗ്രാമത്തിലെ 772 വീടുകളില്‍ 447 എണ്ണത്തിലും ശൗചാലയമില്ലെന്ന് അധികൃതര്‍ക്ക് വ്യക്തമായത്. ഇതിന്റെ ഭാഗമായി ശൗചാലയം നിര്‍മ്മിക്കാന്‍ നാട്ടുകാരെ പ്രേരിപ്പിക്കാനാണ് പ്രാദേശിക സര്‍ക്കാര്‍ ഈ ഒരു ഓഫസുമായി രംഗത്തെത്തിയത്.

വീട്ടില്‍ ടോയ്‌ലറ്റ് പണിയൂ; കബാലി കാണുവാന്‍ സൗജന്യ ടിക്കറ്റ് സര്‍ക്കാര്‍ തരും

സ്‌റ്റൈല്‍മന്നല്‍ രജനികാന്തിന്റെ പുതിയ സിനിമയായ കബാലി കാണാന്‍ പുതുച്ചേരിയിലെ സെല്ലിപ്പെട്ട് ഗ്രാമത്തിലുള്ളവര്‍ക്ക് സൗജന്യ ടിക്കറ്റ്. പക്ഷേ ഒരു നിബന്ധന മാത്രം. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് വീട്ടില്‍ ശൗചാലയം കെട്ടിയിരിക്കണം.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ സ്വച്ഛ് ഭാരത് പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകണമെന്ന് ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി രജനികാന്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതിനു പിന്നാലെയാണ് നാട്ടുകാര്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


അടുത്തിടെ നടത്തിയ ഒരു സര്‍വേയിലാണ് പ്രസ്തുത ഗ്രാമത്തിലെ 772 വീടുകളില്‍ 447 എണ്ണത്തിലും ശൗചാലയമില്ലെന്ന് അധികൃതര്‍ക്ക് വ്യക്തമായത്. ഇതിന്റെ ഭാഗമായി ശൗചാലയം നിര്‍മ്മിക്കാന്‍ നാട്ടുകാരെ പ്രേരിപ്പിക്കാനാണ് പ്രാദേശിക സര്‍ക്കാര്‍ ഈ ഒരു ഓഫറുമായി രംഗത്തെത്തിയത്. ശൗചാലയം നിര്‍മ്മിച്ചാല്‍ വീട്ടുകാര്‍ക്ക് കബാലിയുടെ സൗജന്യ ടിക്കറ്റ് നല്‍കാമെന്നാണ് അധികാരികള്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്ന ഓഫര്‍.

റിലീസിനു മുമ്പു തന്നെ വാര്‍ത്താപ്രാധാന്യം നേടിയ കബാലി ജൂലൈ പതിനഞ്ചിനാണ് റിലീസ് ചെയ്യുന്നത്. ലോകത്തെമ്പാടുമായി 3000ത്തോളം തിയേറ്ററുകളിലാണ് കബാലി എത്തുന്നത്.