കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം: അന്വേഷണം ശരിയായ ദിശയിലാണെന്ന് എസ് പി

അന്വേഷണവുമായി ബന്ധപ്പെട്ടു പോലീസ് നടത്തുന്ന തിരച്ചിലിനിടെ ആറുപേരെ കസ്റ്റഡിയില്‍ എടുത്തതായി സൂചനകള്‍ ഉണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണെന്ന് അറിയുന്നു. കൊലപാതകക്കേസുകള്‍ക്ക് പുറമെ അനുബന്ധമായി നടന്ന അക്രമപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പോലീസ് അന്വേഷണവും ഊര്‍ജിതമായി നടക്കുന്നുണ്ട്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം: അന്വേഷണം ശരിയായ ദിശയിലാണെന്ന് എസ് പി

കണ്ണൂര്‍ : രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന ലിസ്‌റ് നോക്കി പ്രതികളെ നിശ്ചയിക്കുന്ന രീതി പയ്യന്നൂര്‍ കൊലപാതകക്കേസുകളില്‍ ഉണ്ടാവില്ലെന്ന് ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാര്‍ പറഞ്ഞു. കേസുകളില്‍ യഥാര്‍ത്ഥ പ്രതികളെത്തന്നെ പിടികൂടും. ശാസ്ത്രീയമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണപുരോഗതി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നുണ്ടെന്നും എസ് പി പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ടു പോലീസ് നടത്തുന്ന തിരച്ചിലിനിടെ ആറുപേരെ കസ്റ്റഡിയില്‍ എടുത്തതായി സൂചനകള്‍ ഉണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണെന്ന് അറിയുന്നു. കൊലപാതകക്കേസുകള്‍ക്ക് പുറമെ  അനുബന്ധമായി നടന്ന അക്രമപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പോലീസ് അന്വേഷണവും ഊര്‍ജിതമായി നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകനായ ധന്‍രാജിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപി പ്രവര്‍ത്തകന്‍ സി.കെ രാമകൃഷ്ണനും കൊല്ലപ്പെട്ടു. ഈ രണ്ട് കൊലപാതക കേസുകളും രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷിക്കുന്നത്. ധനരാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Read More >>