കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിക്ക് നേരെ പോലീസിന്റെ ക്രൂര മര്‍ദ്ദനം

സെക്ഷന്‍ 394, 395 അടക്കമുള്ള ഗൗരവ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്ത് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്.

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിക്ക് നേരെ പോലീസിന്റെ ക്രൂര മര്‍ദ്ദനംകൊച്ചി: കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിക്കെതിരെ പോലീസിന്റെ ക്രൂരമര്‍ദ്ദനം. കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ആക്രമണത്തിനിരയായ മലയാളികളായ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് കൊച്ചിയിലെ മറ്റ് ട്രാന്‍സ്‌ജെന്‍ഡേര്‍സിന് നേരേയും പോലീസ് ആക്രമണം തുടങ്ങിയത്.

ഇതരസംസ്ഥാനങ്ങളിൽ നിന്നു തൊഴിൽതേടി കേരളത്തിലെത്തുകയും സായംകാലത്ത് മാത്രം ക്രോസ് ഡ്രസ് ചെയ്ത് സെക്സ് സോളിസിറ്റിങ്ങിലും മറ്റു കുറ്റകൃത്യങ്ങളിലും ഏർപ്പെടുകയും ചെയ്യുന്ന പെരുമ്പാവൂർ നിവാസികളായ ചിലർക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയിലുള്ളവര്‍ ഇവര്‍ക്കെതിരെ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ കൊച്ചിയിലെ പ്രവര്‍ത്തകരെ ഇവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.

എന്നാല്‍ ആക്രമിച്ചവര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പതിനൊന്നോളം പേര്‍ക്കെതിരെ എസ്‌ഐ സനല്‍ കുമാര്‍ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. പൊതു സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിന് ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്തിന് പുറമേ, പരാതി നല്‍കാനെത്തിയ പതിനൊന്ന് പേര്‍ക്കെതിരെ,  സെക്ഷന്‍ 394, 395 അടക്കമുള്ള ഗൗരവ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്ത് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്.

ഏവരും അറിയാൻ'.........പ്രിയ സുഹ്യത്തുക്കളെ - കുടുംബത്തിൽ പരിഗണനയും ..വിദ്യഭ്യസവും തൊഴിലും സ്വന്തം നാട്ടിൽ ലഭിക്കാതെ... ഉ...

Posted by Sheethal Shyam Sheethalshyam on 2 July 2016
ഇത് പോലെ തല്ലി ചതക്കാൻ എർണാകുളത്തെ പോലീസിന്.ഈ ഗവൺമെന്റ അനുമതി കൂടി ഉണ്ടെന്ന് പോലീസ് ഭാഷ്യം:.... ട്രാൻസ്ജെന്റ റുകളെ ജീവിക്കാൻ വിടില്ല എന്ന്.. എങ്കിൽ കൂട്ടത്തോടെ ചാകാം........

Posted by Sheethal Shyam Sheethalshyam on 
2 July 2016


പരാതി പറയാനെത്തിവരുടെ ഭാഗം കേള്‍ക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് ട്രാന്‍സ്ജെന്‍ഡറും ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

പതിനൊന്നോളം പേരെ കള്ളക്കേസില്‍ കുടുക്കിയതിന് പിന്നാലെ, കൊച്ചിയിലെ മറ്റ് ട്രാന്‍സ്‌ജെന്‍ഡേര്‍സിനെയും പോലീസ് വേട്ടയാടി. കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡേര്‍സിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. നിന്നെയൊക്കെ തല്ലാന്‍ അനുമതിയുണ്ടെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു പോലീസിന്റെ മര്‍ദ്ദനം.

കൂടാതെ, ഇവരെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ അസഭ്യ പ്രയോഗങ്ങളും പോലീസ് നടത്തിയെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശ്രീ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനെതിരെ പോലീസ് ഏകപക്ഷീയമായി ആക്രമണം നടത്തുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീ നാരദാ ന്യൂസിനോട് പറഞ്ഞു.

അതേസമയം, പോലീസിനെ അസഭ്യം പറയുകയും മറ്റും ചെയ്തതുകൊണ്ടാണ് പതിനഞ്ചോളം വരുന്ന ട്രാന്‍സ്ജെന്റേര്‍സിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് പോലീസ് ഭാഷ്യം.