വീട്ടിലും റോഡിലും നാട്ടിലുമെല്ലാം പിക്കാച്ചു; പോക്കിമോന്‍ ഗോ തരംഗമാകുന്നു

ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ ഫോണിലും പ്രവര്‍ത്തിക്കുന്ന ഗെയിം ഓഗ്മെന്റഡ് റിയാലിറ്റിയെന്ന (സമീപ യാഥാര്‍ഥ്യം) പുത്തന്‍ സാങ്കേതിക വിദ്യയുപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്

വീട്ടിലും റോഡിലും നാട്ടിലുമെല്ലാം പിക്കാച്ചു; പോക്കിമോന്‍ ഗോ തരംഗമാകുന്നു

'പിക്കാച്ചു'വിനെ തപ്പിയിറങ്ങി നടക്കുന്നവരാണ് ഇപ്പോള്‍ നമുക്ക് ചുറ്റും. സോഷ്യല്‍ മീഡിയകളില്‍ മലയാളിയുടെ ഐഎസ് പ്രവേശനവും മറ്റു അനുബന്ധ വിഷയങ്ങളുമെല്ലാം മോഡല്‍ ഔട്ട്‌ ആയി കഴിഞ്ഞു.  ട്രോളുകളും ചര്‍ച്ചയുമെല്ലാം പിക്കച്ചുവിനെയും കൂട്ടുകാരെയും കുറിച്ചാണ്.


  • പോക്കിമാന്‍ ഗോ


സ്വപ്നങ്ങളെയും സങ്കല്‍പ്പനങ്ങളെയും യാഥാര്‍ത്ഥ്യവുമായി കോര്‍ത്തിണക്കി 'നിൻറെൻറോ' കമ്പനി പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമായ 'പോക്കിമാന്‍ ഗോ' (
Pokemon Go
)യാണ് ഇപ്പോള്‍ നാട്ടിലും റോഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ ഫോണിലും പ്രവര്‍ത്തിക്കുന്ന ഗെയിം ഓഗ്മെന്റഡ് റിയാലിറ്റിയെന്ന (സമീപ യാഥാര്‍ഥ്യം) പുത്തന്‍ സാങ്കേതിക വിദ്യയുപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. നമ്മള്‍ ഒരു സ്ഥലത്തെത്തി ക്യാമറയും ജിപിഎസും ഓണ്‍ ചെയ്താല്‍ നമ്മള്‍ നില്‍ക്കുന്ന സ്ഥലം ഫോണില്‍ തെളിയും.

ഗെയിമിലെ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ യഥാര്‍ഥലോകത്ത് തിരഞ്ഞുപിടിക്കാന്‍ ഗെയിമിലേര്‍പ്പെടുന്നവര്‍ക്ക് കഴിയുന്നു. അതിനായി സ്മാര്‍ട്ട്ഫോണുമായി നമ്മള്‍ ചുറ്റുപാടും നടക്കേണ്ടി വരും. ഗെയിം കളിക്കുന്നയാള്‍ നടക്കുന്ന വഴികളിലാവും ഗെയിമിലെ കഥാപാത്രങ്ങളെ കാണുക.

വിവിധ കഴിവുകളുള്ള, രീതിയിലുള്ള പോക്കിമോനുകളുണ്ട്. കളിക്കുന്ന സ്ഥലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് വരെ പോക്കിമോൻ കഥാപാത്രങ്ങൾ മാറും. സ്ക്രീനിൽ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം. സ്മാർട്ട്ഫോണിലെ ജിപിഎസ് വഴി നൽകുന്ന വഴിയിലൂടെ സഞ്ചരിച്ച് കാണുന്ന പോക്കിമോനുകളെ പിടിക്കുന്നതിലൂടെ ഗെയിം മുന്നേറുന്നു.

പോക്കിമോൻ ഗൊ, Niantic labs ആണ് ഡെവലപ് ചെയ്തത്. ഗൂഗിളിനുള്ളിൽ വളർന്ന ഒരു സ്‌‌റ്റാർട്ടപ് ആണ് Niantic. Nintendo യുടെ പോക്കിമോന്‍ കാരക്ടർ ലൈസൻസ് ചെയ്തതല്ലാതെ ടെക്നോളജി മൊത്തം Niantic ൻറേതാണ്.

  • ഇപ്പോള്‍ കക്ഷിയെവിടെയുണ്ട്? 


നിലവില്‍ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളില്‍ മാത്രമാണ് പോക്കിമോന്‍ കറങ്ങി നടക്കുന്നത്. ഗെയിം സൂപ്പര്‍ ഹിറ്റായ സാഹചര്യത്തില്‍ ഉടന്‍ തന്നെ  ഗെയിമിന്റെ ലഭ്യത ഏഷ്യന്‍, യൂറോപ്പ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി കഴിഞ്ഞു.

ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറുകളിലും റെക്കോഡ് സമയത്തിനുള്ളിലാണ് പോക്കിമാന്‍ മുന്‍നിരയിലെത്തിയത്. പുറത്തിറങ്ങി ഒരാഴ്ച്ചയ്ക്കുള്ളില്‍ അമേരിക്കയില്‍ മാത്രം 650 ലക്ഷം ഉപയോക്താക്കളാണ് ഗെയിം ഡൌണ്‍ലോഡ് ചെയ്തത്. വന്‍പ്രചാരം നേടിയ ഗെയിം വഴി നിര്‍മാണ കമ്പനിക്ക് 10 ശതമാനം ഓഹരിയാണ് വര്‍ധിച്ചിരിക്കുന്നത്.

  • പോക്കിയുടെ സാങ്കേതിക വിദ്യ 


പോക്കിമോൻ ഗോ എന്ന ഗെയിമിൻറെ ടെക്നോളജിയുടെ കാലിക പ്രസക്തി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

പോക്കിമോൻ ഗോ ഓഗമെൻറഡ് റിയാലിറ്റി; (നമ്മുടെ ചുറ്റുപാടും ഗെയിമിൻറെ ഭാഗമാക്കുന്ന പരിപാടിയാണ് ഓഗമെൻറഡ് റിയാലിറ്റി) എന്ന സങ്കേതത്തെ പൂർണ്ണമായും ഉപയോഗിക്കുന്നു. വിർച്ച്വൽ റിയാലിറ്റി, ഓഗ്മെൻറഡ് റിയാലിറ്റി ഒക്കെ ഈ ഗെയിമിന്‍റെ ഭാഗമാകുന്നു.

  • കളിയും കാര്യവും അപകടവും സാധാരണ ഗതിയില്‍, ഇത്തരം മൊബൈല്‍ ഗെയിമുകള്‍ക്ക് പരസ്യത്തില്‍ നിന്നുമാണ് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. എന്നാല്‍ ഇവിടെയും പോക്കിമോന്‍ വ്യത്യസ്തനാവുകയാണ്.

ഗെയിം കഥാപാത്രങ്ങളെ തിരഞ്ഞു നടക്കുന്ന കളിക്കാരെ അടുത്തുള്ള കച്ചവട വ്യാപാര സ്ഥലങ്ങളിലേക്കെത്തിക്കുന്ന വഴി ഒരു വെറൈറ്റി കച്ചവട തന്ത്രമാണ് പോക്കിമോന്‍ പരീക്ഷിക്കുന്നത്.  കഥാപാത്രങ്ങളെ തിരഞ്ഞ് നടക്കുന്ന ഗെയിം കളിക്കാര്‍ അവയെ കണ്ടുപിടിക്കുന്നത് ഇങ്ങനെ ഉള്ള സ്ഥലങ്ങളിലായിരിക്കും.
പോക്കിമാന്‍ സ്റ്റോപ്സ്
എന്നാണ് ഇത്തരം സ്ഥലങ്ങളെ വിളിക്കുന്നത്.ഈ ഗെയിം അവതരിപ്പിച്ചിതിന് ശേഷം ന്യൂയോര്‍ക്കിലെ ലോങ് ഐലന്റ് സിറ്റിയിലെ ലിനിസിയോ പിസ ബാറിലെ വില്‍പ്പന 75 ശതമാനം വര്‍ധിച്ചതായി ഗെയിമിനെ കുറിച്ച് പഠനം നടത്തിയ ഒരു റിപ്പോര്‍ട്ട് പറയുന്നു. ബാര്‍ പരിസരത്ത് പോക്കിമാന്‍ കഥാപാത്രങ്ങളെ വിന്യസിക്കാന്‍ വെറും 10 ഡോളറാണ് കടയുടമയ്ക്ക് ചിലവായത് എന്നും റിപ്പോര്‍ട്ടുകള്‍ സൂച്ചിപിക്കുന്നു.

  • ഗെയിം പണിയാകുമ്പോള്‍...


ഈ ഗെയിം എപ്പോഴും എല്ലാരേയും സന്തോഷിപിക്കില്ല.

പണം വാങ്ങി തീരുമാനിക്കുന്ന വ്യാപാരമേഖലകളെ കൂടാതെ പ്രദേശത്തെ പൊതുഇടങ്ങളിലും പോക്കിമാന്‍ കഥാപാത്രങ്ങളെ കാണാനാകും. ഇത് പലപ്പോഴും ഈ പ്രദേശങ്ങളിലെ തിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു.

പോക്കിമോനെ പിടിക്കാനായി നടന്ന് ആൾക്കാർ പാലത്തിൽ നിന്ന് വീണ് മരിക്കുന്നു. പോലീസ് സ്‌‌റ്റേഷനുകളിൽ പോക്കിമോനെ പിടിക്കാൻ ആൾക്കാർ ഇരച്ചു കയറി വരുന്നു. കോടതി മുറികൾ, ആൾക്കാരുടെ പൂന്തോട്ടങ്ങൾ ഒക്കെ മത്സരിച്ചുള്ള പോക്കിമോൻ വേട്ടക്കാരെ കൊണ്ട് ശല്യമായിരിക്കുന്നു.

പണം വാങ്ങി തീരുമാനിക്കുന്ന വ്യാപാരമേഖലകളെ കൂടാതെ പ്രദേശത്തെ പൊതു ഇടങ്ങളിലും പോക്കിമാന്‍ കഥാപാത്രങ്ങളെ കാണാനാകും. ഇത് പലപ്പോഴും ഈ പ്രദേശങ്ങളിലെ തിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു. ഇക്കാരണത്താല്‍ ഗെയിമില്‍ നിന്നും വാഷിങ്ടണിലെ ഹോളോകോസ്റ്റ് മ്യൂസിയം ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അമേരിക്കയില്‍ ആവേശമായി മാറിയ ഈ ഗെയിമില്‍ നിന്ന് ഹോളോകോസ്റ്റ് മ്യൂസിയം ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. പോക്കിമോന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ തേടി ഗെയിം ആരാധകര്‍ മ്യൂസിയത്തില്‍ എത്താന്‍ സാധ്യതയുള്ളതിനാലാണ് ഗെയിമില്‍നിന്ന് ഈ സ്ഥലങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടത്. സെമിത്തേരിയിലോ മ്യൂസിയത്തിലോ ഗെയിം അനുവദിക്കില്ലെന്നും അത് അനുയോജ്യമല്ലെന്നും മ്യൂസിയം വക്താവ് സ്റ്റീഫന്‍ സ്മിത്ത് പറഞ്ഞു.

നിലവില്‍ ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെങ്കിലും മുന്‍കരുതലായാണ് ഹോളോകോസ്റ്റ് മ്യൂസിയവും സെമിത്തേരിയും പോക്കിസ്റ്റോപ്പില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

  • പണി വരുന്ന വഴി


ഗെയിം  കളിക്കുമ്പോള്‍ മാത്രമല്ല, ഗെയിം ഡൌണ്‍ലോഡ് ചെയ്യുമ്പോഴും പണി കിട്ടാന്‍ സാധ്യതയുണ്ട്.

പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ ലോകവ്യാപകമായി പടര്‍ന്നുപിടിക്കുന്ന 'പോക്കിമാന്‍ ഗോ'യെ മുതലെടുക്കാന്‍ സൈബര്‍ കുറ്റവാളികള്‍ സജീവമായി രംഗത്ത് എത്തി കഴിഞ്ഞു.

തേര്‍ഡ്പാര്‍ട്ടി സോഴ്സുകളില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇവര്‍ കെണയൊരുക്കിയിരിക്കുന്നത്. ഇങ്ങനെ ഗെയിം ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നവരുടെ ഫോണിലേക്ക് വൈറസുകള്‍ എത്തിക്കാനും ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തപ്പെടാനും സാധ്യതയുണ്ട്.

  • അല്‍പ്പം പുരാണം...


നിൻറെൻറോ കമ്പനി. പല പ്രാവശ്യം തകരുകയും, ആ തകർച്ചയിൽ നിന്ന് ഉയരുകയും ചെയ്ത കമ്പനി.

1883 ൽ സ്ഥാപിതമായതിനു ശേഷം അവർ ടാക്സി കാറുകൾ ഓടിക്കുന്ന സർവ്വീസ് കമ്പനിയായി. പിന്നെ ഹോട്ടൽ ശൄംഘല തുടങ്ങി. പിന്നെയും കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന കമ്പനിയായി പുനരവതരിച്ചു. 1970 കളിൽ വീഡിയോ ഗെയിമുകളിലേയ്‌‌ക്ക് പ്രവേശിച്ചു. ഗെയിം ബോയി എന്ന ഗെയിമിംഗ് കണ്സോൾ ഒരു രണ്ട് തലമുറയിലെ കുട്ടികൾ നെഞ്ചിലേറ്റിയ ഡിവൈസാണ്. ഗെയിമിംഗ് കണ്സോളിലെ അനിഷേധ്യമായ സാന്നിദ്ധ്യമായിരുന്നു നിൻറെൻറോ.

1994 ത്തിൽ സോണി പ്ലേ ഇറങ്ങിയതോടെ ഗെയിമിംഗ് കണ്സോളിലെ നിൻറെൻറോ ആധിപത്യം അവസാനിച്ചു. കമ്പനി തകർച്ചയിലേയ്‌‌ക്കെത്തി. 2006 വരെ ആരും കമ്പനിയെക്കുറിച്ച് അധികം കേട്ടില്ല. ഒരു സുപ്രഭാതത്തിൽ 2006ൽ അവർ Wii കണ്സോൾ ഇറക്കി. അവർ ഗെയിമിംഗ് കണ്സോളിൽ തങ്ങളുടെ നിറസാന്നിദ്ധ്യമായി പിന്നെയും മാറി. 2012-2015 സമയമായപ്പഴേയ്‌‌ക്കും മൈക്രോസോഫ്‌‌റ്റിൻറെ
XBox
എല്ലാവരുടെയും ഹരമായി. വീ പിന്നെയും അപ്രസക്തമായി. വീ യു ഇറക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല.

  • അവര്‍ വീണ്ടും വന്നു, ചരിത്രം വഴി മാറി 


നിൻറെൻറൊയെ കുറിച്ച് കേൾക്കാതായി. വീണ്ടും അവര്‍ തകര്‍ന്നു. പിന്നെ അവരെ കുറിച്ച് കേള്‍ക്കുന്നത് ഒരു പത്ത് പതിനഞ്ച് ദിവസം മുന്‍പാണ്‌. പോക്കിമോന്‍ ഗോയുടെ വരവോടെ അവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങി കഴിഞ്ഞു.

വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഒരുപോലെ പ്രചാരം നേടിയിരിക്കുകയാണ് പോക്കിമോന്‍ ഗോ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഗെയിം.

  • പോക്കിമോന്‍ ട്രോളുകള്‍


‘പോക്കിമോന്‍ ഗോ’ ഗെയിമിന് ലഭിക്കുന്ന സ്വീകാര്യത ട്രോളുകളിലും കാണുന്നുണ്ട്...

pokemonpoke-5 poke-4 poke-3

Read More >>