'പോക്കിമോന്‍ ഗോ ഗെയിം കളിക്കുന്നത് ഇസ്ലാം വിരുദ്ധം'

പുറത്തിറങ്ങി ദിവസങ്ങള്‍ക്ക് അകം ലോകമെമ്പാടും ജനപ്രീതി പിടിച്ചു പറ്റിയ പോക്കിമോന്‍ ഒടുവില്‍ 'വിവാദത്തിലേക്കും'.

റിയാദ്: പുറത്തിറങ്ങി ദിവസങ്ങള്‍ക്ക് അകം ലോകമെമ്പാടും ജനപ്രീതി പിടിച്ചു പറ്റിയ പോക്കിമോന്‍ ഒടുവില്‍ 'വിവാദത്തിലേക്കും'.

പോക്കിമോന്‍ ഗോ ഗെയിം കളിക്കുന്നത് ഇസ്ലാം വിരുദ്ധമെന്ന പ്രസ്താവനയുമായി സൗദിയിലെ മതപുരോഹിതര്‍ രംഗത്ത് എത്തിയതോടെയാണ് ഗെയിം സംബന്ധിച്ച വിവാദങ്ങള്‍ തല പൊക്കുന്നത്. ഇസ്ലാം മതവിശ്വാസികള്‍ പോക്കിമോന്‍ കളിക്കരുതെന്നും മതപുരോഹിതര്‍ നിര്‍ദ്ദേശം നല്‍കി. പോക്കിമോന്‍ ഗോയിലെ കഥാപാത്രങ്ങളുടെ സങ്കല്‍പ്പം ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ സാധൂകരിക്കുന്നതാണ്. ഇത് ഇസ്ലാമിന് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മതനേതൃത്വം വ്യക്തമാക്കി. ഗെയിമിലെ സയണിസ്റ്റുകളുടെയും ക്രിസ്ത്യാനികളുടെയും അടയാളങ്ങളും സൂചനകളും ഗെയിമിന്‍റെ ഇസ്ലാം വിരുദ്ധ സ്വഭാവത്തിന് ഉദാഹരണമാണ് എന്നും ഇവര്‍ പറയുന്നു.

സൗദിയില്‍ പോക്കിമോന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ല.