കളിപ്രായത്തെ തകിടംമറിച്ച് പോക്കിമോൻ

കളിപ്രായത്തെ തകിടം മറിച്ച ഗെയിമാണ് പോക്കിമോൻ. പോക്കിമോൻ, പിക്കാച്ചു എന്നീ രണ്ട് വാക്കുകൾക്ക് പിന്നാലെയാണ് എല്ലാവരും. ഇത് ആദ്യത്തെ അനുഭവമാകും. എന്താണ് പോക്കിമോൻ ഗെയിമിലെ മാസ്മരികതയ്ക്ക പിന്നിൽ. റോഡ്‌റാഷും മാക്‌സ്‌പെയിനും ഫാംവില്ലയും കാന്റി ക്രഷും മിനി മിലേഷ്യയുമൊക്കെ പയറ്റിത്തെളിഞ്ഞവരുടെ ലോകത്തെ എങ്ങനെയാണ് പോക്കിമോൻ തകിടം മറിക്കുന്നത്. ഋഷികേശ് ഭാസ്കർ എഴുതുന്നു.

കളിപ്രായത്തെ തകിടംമറിച്ച് പോക്കിമോൻ

ഋഷികേശ് ഭാസ്കർ 

പോക്കിമോന് പിന്നാലെയാണ് ഇപ്പോഴെല്ലാവരും. കാർട്ടൂൺ നെറ്റ്‌വർക്കിലൂടെ കുട്ടികൾക്ക് പ്രിയങ്കരരായ ഈ സാങ്കല്‌പിക ജീവികളുടെ പിന്നാലെയോടുന്നവരിൽ പലരും കുട്ടികളല്ല (കുട്ടിത്തമില്ലാത്തവരാണെന്നല്ല). കുട്ടിക്കാല ഓർമ്മകളെ നഷ്ടബോധത്തോടെ സ്‌മരിച്ചുകൊണ്ട് ആ ഓർമ്മകളുണർത്തുന്ന വസ്തുക്കളെ ശേഖരിക്കുന്നതുപോലെയുള്ള ഒരു പ്രവർത്തിയല്ല ഇവിടെ നടക്കുന്നത്. 'പോക്കിമോൻ ഗോ' എന്ന പുതിയൊരു ഗെയിമാണ് പ്രതിപാദ്യം. ഒരു ഗെയിമിലെന്തിരിക്കുന്നു? എന്നാവും ചോദ്യം. ഗെയിമുകൾ കാണാത്തവരാണോ നമ്മൾ? സൂപ്പർമാരിയോയും പ്രിൻസ് ഓഫ് പേർഷ്യയും വഴി റോഡ്‌റാഷും മാക്‌സ്‌പെയിനും ഫാംവില്ലയും കാന്റി ക്രഷും മിനി മിലേഷ്യയുമൊക്കെ പയറ്റിത്തെളിഞ്ഞവരുടെ ലോകത്തെ ഒരു ഗെയിമെങ്ങിനെ കീഴ്‌മേൽ മറിക്കും?


പോക്കിമോൻ എന്ന പോക്കറ്റ് ഭീകരർ

നിന്റെന്റോ (Nintendo), ഗെയിം ഫ്രീക്ക്(Game Freak), ക്രീച്ചേഴ്‌സ് (Creatures) എന്നീ ഗെയിം ഡെവലപ്പർ ഫ്രാഞ്ചസികളുടെ കൺസോർഷ്യമായ പോക്കിമോൺ കമ്പനിയുടെ ജനപ്രിയ ഗെയിമുകളിലും അനിമേഷൻ വീഡീയോകളിലും കണ്ടുവരുന്ന കഥാപാത്രങ്ങളാണ് പോക്കിമോനുകൾ. പോക്കറ്റ് മോൺസ്റ്റർ എന്നതിന്റെ ചുരുക്കമാണ് പോക്കിമോൻ. പോക്കിമോൻ പരിശീലകർ ഈ ഭീകരരെ പിടിക്കുകയും പരിശീലിപ്പിക്കുകയും തുടർന്ന് കോഴിപ്പോരിനു സമാനമായ മത്സരങ്ങളിൽ പോരടിപ്പിക്കുകയും ചെയ്യുന്നു.  പോക്കിമോൻ കഥാപാത്രങ്ങളിൽ  ഏറ്റവും പ്രശസ്തൻ പിക്കാച്ചു എന്നറിയപ്പെടുന്ന പോക്കിമോനാണ്. പോക്കിമോൻ അനിമേറ്റഡ് സീരീസിലെ കേന്ദ്രകഥാപാത്രമാണ് പിക്കാച്ചു എന്നതു തന്നെ ഈ പ്രശസ്തിക്ക് കാരണം. പോക്കിമോൻ ഫ്രാഞ്ചസിയുടെ മാസ്‌കോട്ടും പിക്കാച്ചു തന്നെ. നിരവധി പോക്കിമോൻ ഗെയിമുകൾ വിപണിയിൽ ലഭ്യമാണ്.

pokemon-goഎന്നാൽ ഇതിനു മുൻപ് മറ്റു പോക്കിമോൻ ഗെയിമുകൾക്കൊന്നും ലഭിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് പോക്കിമോൻ ഗോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നമ്മളിതുവരെ കണ്ടു ശീലിച്ചതുപോലത്തെ ഗെയിമല്ല പോക്കിമോൻ ഗോ. ഓഗ്മന്റഡ് റിയാലിറ്റി എന്ന സങ്കേതമുപയോഗിച്ച് യഥാർത്ഥ ലോകത്തിലെ വസ്തുക്കളേയും ഗെയിമിന്റെ ലോകത്തിലേക്കെത്തിക്കുന്ന തരത്തിലുള്ള ഒരു ഗെയിമാണിത്.  നമുക്കു പരിചയമുള്ള യഥാർത്ഥലോകത്തെ തീർത്തും വ്യത്യസ്ഥമായ ഒരു സാങ്കല്പികലോകമാക്കി മാറ്റാൻ സാധിക്കുന്നു എന്നതിനാലാണ് ഓഗ്‌നമെന്റഡ് റിയാലിറ്റി ആളുകളിൽ ലഹരിയായി പടരുന്നത്.

ഓഗ്‌നന്റഡ് റിയാലിറ്റി എന്ന മാജിക്കുകൾ

യഥാർത്ഥ ലോകത്തിന്റെയോ വസ്തുക്കളുടേയോ നേരിട്ടുള്ളതോ അല്ലാത്തതോ ആയ കാഴ്ചയെ കമ്പ്യൂട്ടറിൽ സൃഷ്ടിച്ച സങ്കേതങ്ങളെ അനുബന്ധമായി ചേർത്ത് സവിശേഷമാക്കുന്ന സങ്കേതത്തെയാണ് ഓഗ്മന്റഡ് റിയാലിറ്റി എന്നു പറയുന്നത്. നേരിട്ടു കാണുന്ന റോഡിലേക്ക് ഫോണിന്റെ ക്യാമറയിലൂടെ നോക്കുമ്പോൾ റോഡിലൊരു മുയൽ നില്ക്കുന്നതായി കാണുക, വഴിയരികിലെ ചെടിയെ ഫോണിലൂടെ നോക്കുമ്പോൾ ചെടിയുടെ പേര് ചെടിക്കു മുകളിൽ ദൃശ്യമാവുക പോലെയുള്ള വിദ്യകൾ ഓഗ്മന്റഡ് റിയാലിറ്റിയിലൂടെ സൃഷ്ടിക്കാനാവും. ആർക്കിടെക്ചർ രംഗത്തും വിദ്യാഭ്യാസ രംഗത്തും മെഡിക്കൽ രംഗത്തുമെല്ലാം വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനുതകുന്ന ടെക്‌നോളജിയാണിത്.

വീട്ടിലും റോഡിലും നാട്ടിലുമെല്ലാം പിക്കാച്ചു; പോക്കിമോൻ ഗോ തരംഗമാകുന്നു

ഇത്തരത്തിൽ ഫോണിൽ ലഭ്യമായ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സർവീസ്), ഗൂഗിൾ മാപ്പ്, ഫോണിന്റെ ക്യാമറയിലൂടെ ലഭ്യമാവുന്ന ചിത്രങ്ങളിൽ സങ്കീർണ്ണമായ ഇമേജ് പ്രോസസിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതലായ സാങ്കേതിക വിദ്യകളാണ് പോക്കിമോൻ ഗോയുടെ പിന്നണിയിൽ.

pokemon-go_1കാലിഫോർണിയയിലെ സാൻഫ്രാൻസികോയിലുള്ള നിയാന്റിക് ഇൻകോർപ്പറേഷൻ എന്ന കമ്പനിയാണ് പോക്കിമോൻ ഗോ നിർമ്മിച്ചിരിക്കുന്നത് ഗൂഗിൾ എന്ന ഭീമൻ കമ്പനിക്കകത്തു തന്നെയുള്ള ഒരു സ്റ്റാർട്ടപ്പായി പ്രവർത്തനമാരംഭിച്ച നിയാന്റിക് 2015 ഒക്ൾടോബറിൽ സ്വതന്ത്രമായ പ്രവർത്തനമാരംഭിച്ചു. ഇൻഗ്രസ്സ് എന്ന പ്രശസ്തമായ ഓഗ്മന്റഡ് റിയാലിറ്റി ഗെയിമിലൂടെയാണ് നിയാന്റിക് പ്രശസ്തിയാർജ്ജിക്കുന്നത്.

ഇൻഗ്രസ്സിനെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങിനെ?

പോക്കിമോൻ ഗോയ്ക്ക് മുൻപ് നിയാന്റിക്ൾ പുറത്തിറക്കിയ മറ്റൊരു ഗെയിമാണ് ഇൻഗ്രസ്സ്. പോക്കിമോൺ ഗോ പോലെത്തന്നെ ലൊക്കേഷൻ അനുസരിച്ച് പ്രവർത്തിക്കുന്ന ഓഗ്മന്റഡ് റിയാലിറ്റി ഗെയിമാണിത്. ഇൻഗ്രസ്സിന്റെ നിർമ്മാണത്തിലൂടെ നിയാന്റിക്ൾ ആർജ്ജിച്ച സാങ്കേതികതയും അനുഭവജ്ഞാനവുമാണ് പോക്കിമോൻ ഗോയുടെ പ്രധാന ചാലകശക്തി എന്നനുമാനിക്കാവുന്നതാണ്.

പോക്കിമോൻ ഗോയുടെ അത്ര ഫാൻസിയായിട്ടുള്ള യൂസർ ഇന്റർഫേസ് അല്ലെങ്കിലും. ഓഗ്മന്റഡ് റിയാലിറ്റിയുടെ ഫലപ്രദമായ ഉപയോഗവും, കമ്യൂണിറ്റി സ്വഭാവത്തിലേക്ക് വളരുന്ന തരത്തിലൂള്ള ടീം പ്ലേയും കൊണ്ട് വളരെയധികം ശ്രദ്ധയാകർഷിക്കുകയും പലരേയും ലഹരിപിടിപ്പിക്കുകയും ചെയ്ത ഒരു ഗെയിമാണിത്.സ്വാദിഷ്ടമായ ചില്ലി ചിക്കൻ ഉണ്ടാക്കുന്ന വിധം
(പോക്കിമോൻ ഗോ കളിക്കുന്ന വിധം എന്നത് ഒന്ന് മോടിപിടിപ്പിച്ച് പറഞ്ഞതാണ് )

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അക്കൗണ്ട് ഉണ്ടാക്കിയതിനു ശേഷം, ഗെയിം കളിക്കുന്നയാൾക്ക് തന്റെ രൂപം (അവതാർ) ക്രമീകരിക്കാനുവുന്നതാണ്. മുടിയുടെ നിറം, വസ്ത്രങ്ങൾ എന്നിവയൊക്കെ ഇഷ്ടാനുസാരം തിരഞ്ഞെടുത്തതിനു ശേഷം ഗെയിം കളിക്കാനാരംഭിക്കാം. ഗെയിം ഇന്റർഫേസിൽ ഒരു ത്രീഡി മാപ്പിൽ കളിക്കാരൻ തിരഞ്ഞെടുത്ത രൂപം പ്രത്യക്ഷപ്പെടും, കളിക്കുന്നയാൾ യഥാർത്ഥ ലോകത്ത് ഫോണും കയ്യിൽ പിടിച്ച് സഞ്ചരിക്കുന്നതിനനുസരിച്ച് ഗെയിമിലെ കഥാപാത്രവും ചലിച്ചുതുടങ്ങും.

വീട്ടിലും റോഡിലും നാട്ടിലുമെല്ലാം പിക്കാച്ചു; പോക്കിമോൻ ഗോ തരംഗമാകുന്നു

വിവിധ തരത്തിലുള്ള പോക്കിമോനുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലാണ് കാണപ്പെടുന്നത്. ജലവുമായി ബന്ധപ്പെട്ട പോക്കിമോനുകൾ സാധാരണയായി വെള്ളമുള്ള പ്രദേശങ്ങൾക്ക് സമീപമാണ് കാണുക. ഒരു പോക്കിമോനെ മാപ്പിൽ കണ്ടെത്തിയാൽ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് അതിനെ ലൊക്കേറ്റ് ചെയ്യുക. ക്യാമറയിലൂടെ നോക്കുമ്പോൾ പോക്കിമോൻ യഥാർത്ഥത്തിൽ റോഡിലോ പറമ്പിലോ നിക്കുന്നതായി കാണാവുന്നതാണ്.

ഇത്തരത്തിൽ ക്യാമറയിലൂടെ കാണുന്ന പോക്കിമോനെ ഫോണിന്റെ താഴ്ഭാഗത്തുള്ള ബട്ടണിൽ പ്രെസ്സ് ചെയ്ത് പോക്ൾബോൾ എറിഞ്ഞ് പിടിക്കാവുന്നതാണ്. അനുയോജ്യമായ രീതിയിൽ, ആവശ്യത്തിനു ശക്തിയുള്ള പോക്ൾബോളുകൾ കൃത്യമായി കൊള്ളിച്ചു വേണം പോക്കിമോനെ പിടിക്കാൻ.

വീട്ടിലും റോഡിലും നാട്ടിലുമെല്ലാം പിക്കാച്ചു; പോക്കിമോൻ ഗോ തരംഗമാകുന്നു

വിവിധ ആക്റ്റിവിറ്റികളിലൂടെ പോയിന്റുകൾ നേടിക്കൊണ്ട് കളിക്കാർക്ക് ഉയർന്ന ലെവലുകളിലേക്ക് എത്താൻ സാധിക്കും, അഞ്ചാമത്തെ ലെവലിലെത്തിയ കളിക്കാരന് പോക്കിമോൻ ജിം എന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ പോക്കിമോൻ പോരുകളിലേർപ്പെടാനും, ചുവപ്പ്, നീല, മഞ്ഞ എന്നിവയിലൊരു ടീമിൽ ചേരാനും സാധിക്കും, തുടർന്ന് ടീം ഗെയിമായി ഗെയിം പുരോഗമിക്കും.

ഗെയിം തീർത്തും സൗജന്യമായി കളിക്കാവുന്നതാണ്. എന്നിരിക്കിലും ആപ്ലികേഷന്റെ ഇൻ-അപ്പ് പർച്ചേസ് പെർമിഷൻ ഉപയോഗിച്ച്, ആപ്പിൽ നിന്ന് ഗെയിമിനാവശ്യമായ പോക്ൾ ബോൾ പോലുള്ള ആക്‌സസറികൾ പണം കൊടുത്തു വാങ്ങാവുന്നതാണ്.

pokemon-go_2ക്യാനഡ, യുനൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യൻ രാജ്യങ്ങൾ. ആസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഗെയിം റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെങ്കിലും എപികെ മിറർ പോലുള്ള തേഡ് പാർട്ടി സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആളുകൾ ഗെയിം കളിക്കാൻ ആരംഭിച്ചു കഴിഞ്ഞു.

അപകടങ്ങൾ പതിയിരിക്കുന്ന വഴികൾ

ഗെയിം കളി രസമാണെങ്കിലും പലതരത്തിലുള്ള അപകടങ്ങൾ പോക്കിമോൻ ഗോയുമായി ബന്ധപ്പെട്ടുണ്ട്. പ്രധാനമായും രണ്ടു തരത്തിലുള്ള അപകടങ്ങളാണുള്ളത്. ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ പ്ലേസ്റ്റോറിൽ നിന്നല്ലാതെയുള്ള തേഡ് പാർട്ടി വെബ്‌സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നത് വിശ്വസനീയമല്ല എന്നതാണ് ഒന്നാമത്തേത്. പോക്കിമോൻ ഗോ എന്ന പേരിലുള്ള പല മാൽവെയറുകളും ഇന്റർനെറ്റിൽ ലഭ്യമാണ് ഇത് ഫോണിനേയും ഫോണുമായി കണക്റ്റ് ചെയ്ത അക്കൗണ്ടുകളേയും (ഇമെയിൽ , സോഷ്യൽമീഡീയ, ബാങ്ക്, ക്രെഡിറ്റ് കാർഡ്) സാരമായി ബാധിക്കാനിടയുണ്ട്. വിശ്വസനീയമായ സ്ഥലങ്ങളിൽ നിന്നു ലഭിക്കുന്ന ആപ്ലികേഷനുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യുകയോ ഇന്ത്യയിൽ റിലീസ് ചെയ്യുന്നതുവരെ കാത്തിരിക്കുകയോ ചെയ്യുക എന്നതാണ് ഇതിനുള്ള പോംവഴി.

വീട്ടിലും റോഡിലും നാട്ടിലുമെല്ലാം പിക്കാച്ചു; പോക്കിമോൻ ഗോ തരംഗമാകുന്നു

യഥാർത്ഥ ലോകത്തിലൂടെ സഞ്ചരിച്ചു കളിക്കണമെന്നതിനാൽ ശ്രദ്ധയില്ലാതെ റോഡിലൂടെയും മറ്റും ഫോണിൽ നോക്കി സഞ്ചരിക്കുന്നതിനാൽ അപകടങ്ങൾ വളരെയധികം വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പോക്കിമോനെ പിടിക്കാൻ അപകടകരമായ (ചെങ്കുത്തായ സ്ഥലങ്ങൾ, വെള്ളക്കെട്ടുകൾ തുടങ്ങിയ) സ്ഥലങ്ങളിലേക്ക് പാഞ്ഞു കയറി ചെല്ലരുത് എന്നാണ് വിദഗ്ധരുടെ ഉപദേശം, ഗെയിം കളിച്ചുകൊണ്ട് വാഹനമോടിക്കരുത് എന്നു കാണിക്കുന്ന ബോർഡുകൾ വിദേശ രാജ്യങ്ങളിൽ പലയിടത്തും അധികൃതർ സ്ഥാപിച്ചു കഴിഞ്ഞു.

പ്രൈവസി പ്രശ്‌നങ്ങളുമുണ്ടേ..

ഉപയോക്താക്കളുടെ കൃത്യമായ ലോക്കേഷനും , ക്യാമറയിലൂടെയുള്ള ദൃശ്യങ്ങളുമൊക്കെ നിയാന്റിക്കിനും അവരുമായി സഹകരിക്കുന്ന കമ്പനികൾക്കും ലഭ്യമാവും എന്നത് ഗുരുതരമായ പ്രൈവസി പ്രശ്‌നങ്ങൾക്ക് കാരണമാവും എന്ന് നിരീക്ഷിക്കുന്നവരുണ്ട്. എൻ.എസ്.എ പോലുള്ള ഏജൻസികൾ പൗരന്മാരുടെ പ്രൈവസിയെ ബാധിക്കുന്നതരത്തിൽ ഫേസ്ബുക്കും ഗൂഗിളും പോലെയുള്ള ടെക്‌നോളജി ഭീമന്മാരുടെ സഹായത്തോടെ നടത്തുന്നുണ്ട് എന്ന വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലും, മുഴുവൻ സമയവും ഉപയോക്താവിന്റെ ലൊക്കേഷനും ക്യാമറാ ദൃശ്യങ്ങളും ബഹുരാഷ്ട്ര കമ്പനികൾക്ക് യഥേഷ്ടം ഉപയോഗിക്കാവുന്ന തരത്തിൽ പങ്കുവെക്കുന്നത് അല്പം ശ്രദ്ധയോടുകൂടി വേണം.

കൂടുതൽ വായനക്ക്