എംകെ ദാമോദരന്‍ മുഖ്യമന്ത്രിയെ എല്ലാ കാര്യത്തിലും ഉപദേശിക്കുന്ന ആളല്ല; നാരദാ ന്യൂസിന്റെ ലേഖനത്തിന് മറുപടിയുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ്

എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായത് പ്രവര്‍ത്തി പരിചയവും പാരമ്പര്യവും കണക്കിലെടുത്താണ്. മുഖ്യമന്ത്രിയെ എല്ലാ കാര്യത്തിലും ഉപദേശിക്കുന്ന ആളല്ല. മറിച്ച് മുഖ്യമന്ത്രിക്ക് ഏതെങ്കിലും വിഷയത്തില്‍ നിയമോപദേശം ആവശ്യമുണ്ടെങ്കില്‍ ഔപചാരിക ഉപദേശം നല്‍കുന്ന ആളാണെന്നും പിഎം മനോജ് വിശദീകരിക്കുന്നു. എം കെ ദാമോദരന്‍ മറ്റേതെങ്കിലും കേസ് ഏറ്റെടുക്കുന്നതിന് നിയമപരമായോ സാങ്കേതികമായോ തടസമില്ലെന്നും ഔദ്യോഗികമായി ഏതെങ്കിലും ഫയല്‍ വിളിക്കാനോ നിര്‍ദേശം നല്‍കാനോ ഇടപെടാനോ അധികാരമുള്ളയാളല്ല നിയമോപദേഷ്ടാവ് എന്നും പിഎം മനോജ് പറയുന്നു.

എംകെ ദാമോദരന്‍ മുഖ്യമന്ത്രിയെ എല്ലാ കാര്യത്തിലും ഉപദേശിക്കുന്ന ആളല്ല; നാരദാ ന്യൂസിന്റെ ലേഖനത്തിന് മറുപടിയുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ സര്‍ക്കാരിന് എതിരായ കേസുകളില്‍ എതിര്‍ കക്ഷിക്ക് വേണ്ടി ഹാജരാകുന്നതിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ്. ഇതാദ്യമായാണ് പിഎം മനോജ് ഈ വിഷയത്തെ കുറിച്ച് പരസ്യ പ്രതികരണം നടത്തുന്നത്. അഡ്വ. എം കെ ദാമോദരന് വിവിധ കക്ഷികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സംബന്ധിച്ച് വൈകാരിക പ്രതികരണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിശദീകരണം നല്‍കുന്നത് എന്ന് പി എം മനോജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായത് പ്രവര്‍ത്തി പരിചയവും പാരമ്പര്യവും കണക്കിലെടുത്താണ്. മുഖ്യമന്ത്രിയെ എല്ലാ കാര്യത്തിലും ഉപദേശിക്കുന്ന ആളല്ല. മറിച്ച് മുഖ്യമന്ത്രിക്ക് ഏതെങ്കിലും വിഷയത്തില്‍ നിയമോപദേശം ആവശ്യമുണ്ടെങ്കില്‍ ഔപചാരിക ഉപദേശം നല്‍കുന്ന ആളാണെന്നും പിഎം മനോജ് വിശദീകരിക്കുന്നു.

എം കെ ദാമോദരന്‍ മറ്റേതെങ്കിലും കേസ് ഏറ്റെടുക്കുന്നതിന് നിയമപരമായോ സാങ്കേതികമായോ തടസമില്ലെന്നും ഔദ്യോഗികമായി ഏതെങ്കിലും ഫയല്‍ വിളിക്കാനോ നിര്‍ദേശം നല്‍കാനോ ഇടപെടാനോ അധികാരമുള്ളയാളല്ല നിയമോപദേഷ്ടാവ് എന്നും പിഎം മനോജ് പറയുന്നു. അദ്ദേഹത്തിന് ആകെ ചെയ്യാനുള്ളത്, മുഖ്യമന്ത്രിയുടെ നിയമപരമായ സംശയങ്ങള്‍ക്ക് മറുപടി പറയുക മാത്രമാണെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റ് പറയുന്നു. സീനിയര്‍ അഭിഭാഷകന്‍ എന്ന നിലയിലുള്ള തന്റെ കര്‍ത്തവ്യ നിര്‍വഹണം തുടരുമ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി തുടരേണ്ടതുണ്ടോ എന്ന ചോദ്യത്തിന് സാങ്കേതികതയുടെയോ നിയമ പ്രശ്‌നത്തിന്റെയോ പിന്തുണ ഇല്ലെന്നും സാധാരണ നിലയില്‍ ഈ കാരണം പറഞ്ഞു മുതിര്‍ന്ന അഭിഭാഷകനെ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നു ഒഴിവാക്കാന്‍ കഴിയുകയുമില്ലെന്നും പിഎം മനോജ് പറഞ്ഞു.

എംകെ ദാമോദരനം 'ഡെവിള്‍' ആയി ചിത്രീകരിക്കാനുള്ള ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ പല താല്‍പ്പര്യങ്ങളുമുണ്ട്. ദാമോദരനെ മാറ്റിയില്ലെങ്കില്‍ അഹിതം സംഭവിക്കും എന്നത് വര്‍ഷങ്ങളായി സൃഷ്ടിച്ചെടുത്ത പ്രത്യേക അന്തരീക്ഷത്തിന്റെ ഉത്പന്നമാണ്. ദാമോദരനെ നീക്കാന്‍ പര്യാപ്തമായ ഒരു നിയമ പ്രശ്‌നവും ചട്ട ലംഘനവും നടന്നിട്ടില്ല. ദാമോദരന്റെ സാന്നിധ്യം സര്‍ക്കാരിന്റെ ഒരു പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടും ഇല്ല എന്നും മനോജ് പറയുന്നു.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവുമായി ബന്ധപ്പെട്ട് ഇത്രയും വിവാദങ്ങള്‍ ഉയര്‍ന്നിട്ടും കടുത്ത സിപിഐഎം അനുഭവികളും പാര്‍ട്ടി ചാവേറുകളും പ്രതികരിക്കുന്നില്ലെന്ന് വിമർശിച്ച് നാരദ ന്യൂസ് കഴിഞ്ഞ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പിഎം മനോജിന്റെ പേര് പരാമര്‍ശിച്ചു കൊണ്ടായിരുന്നു വിമര്‍ശനം.

Read More >>