എം കെ ദാമോദരൻ സ്ഥാനമൊഴിയും എന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് പിണറായി വിജയന്‍

ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എംകെ ദാമോദരൻ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ നിരാകരിച്ചു മുഖ്യമന്ത്രി രംഗത്ത്

എം കെ ദാമോദരൻ സ്ഥാനമൊഴിയും എന്ന വാർത്തയെ കുറിച്ച്  അറിയില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എംകെ ദാമോദരൻ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ നിരാകരിച്ചു മുഖ്യമന്ത്രി രംഗത്ത്. ഇതേ കുറിച്ച് ചോദിച്ച  മാധ്യമപ്രവര്‍ത്തകരോട്  ദാമോദരൻ സ്ഥാനമൊഴിയുന്നെന്ന വാർത്തയെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ നിയമോപദേശകൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കേസുകളിൽ ഹൈക്കോടതിയിൽ ഹാജരാകുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും, മുഖ്യമന്ത്രിക്ക് നിയമോപദേശം നൽകാൻ പാര്‍ട്ടിയുടെ കടുത്ത അനുഭാവിയായ ദാമോദരന് പ്രത്യേക പദവികളുടെ ആവശ്യമില്ലെന്ന തരത്തില്‍ സി പി ഐഎം തീരുമാനിച്ചെന്നും, അതിന്റെ അടിസ്ഥാനത്തില്‍  എംകെ ദാമോദരൻ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നു വെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.


എന്‍ഫൊഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ കഴിഞ്ഞ ദിവസം  ഹാജരായത്. സാന്റിയാഗോ മാര്‍ട്ടിനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ലോട്ടറി നികുതി വെട്ടിപ്പുമായി നിരവധി കേസുകള്‍ നിലനില്‍ക്കെയാണ് എം കെ ദാമോദരന്‍ മാര്‍ട്ടിന് വേണ്ടി കോടതിയില്‍ വാദിച്ചത്.

Story by