മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടില്ലെന്ന പ്രചാരണം തെറ്റിദ്ധാരണാ ജനകം: പിണറായി വിജയന്
വിഷയത്തില്‍ വിഡി സതീശന് പുകമറ സൃഷ്ടിക്കുകയാണെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായതിന് ശേഷം പുറത്തറിയിക്കും. ഇതിനായി 48 മണിക്കൂറിനകം ഉത്തരവിറക്കാന്‍ അതാത് വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കും.
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടില്ലെന്ന പ്രചരണം തെറ്റിദ്ധാരണാ ജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവയ്ക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടാനാവില്ലെന്ന നിലപാട് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് വിഡി സതീശന് നല്കിയ അടിയന്തര പ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വിഷയത്തില്‍ വിഡി സതീശന് പുകമറ സൃഷ്ടിക്കുകയാണ് . മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായതിന് ശേഷം പുറത്തറിയിക്കും. ഇതിനായി 48 മണിക്കൂറിനകം ഉത്തരവിറക്കാന്‍ അതാത് വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കും.
തീരുമാനങ്ങള്‍ പുറത്തുവിടില്ലെന്ന പ്രചാരണം തെറ്റിദ്ധാരണാ ജനകമാണ്. മന്ത്രിസഭയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉത്തരവായതിനു ശേഷം മാത്രം നല്കിയാല് മതി. വിവരാവകാശ നിയമത്തിലും ഇക്കാര്യം തന്നെയാണ് പറയുന്നത്.
മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനം നിര്‍ത്തലാക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നായിരുന്നു വിഡി സതീശന്റെ ആരോപണം.