പുറംപോക്ക് ഭൂമിയില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും വീടു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിലെ ഒരു പെണ്‍കുട്ടിക്കും ജിഷയുടെ ഗതി ഇനിയുണ്ടാകരുത്. ഒരു പെണ്‍കുട്ടിക്കും തലയിണയ്ക്കടിയില്‍ വാക്കത്തി സൂക്ഷിച്ച് ഉറങ്ങേണ്ട അരക്ഷിതാവസ്ഥ ഇനിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പുറംപോക്ക് ഭൂമിയില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും വീടു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് പുറംപോക്ക് ഭൂമിയില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും വീടു നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലപെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ജിഷയുടെ അമ്മയ്ക്ക് നല്‍കിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ ഒരു പെണ്‍കുട്ടിക്കും ജിഷയുടെ ഗതി ഇനിയുണ്ടാകരുത്. ഒരു പെണ്‍കുട്ടിക്കും തലയിണയ്ക്കടിയില്‍ വാക്കത്തി സൂക്ഷിച്ച് ഉറങ്ങേണ്ട അരക്ഷിതാവസ്ഥ ഇനിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള സാമ്പത്തിക സഹായമൊരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും 'ഭവനരഹിതരില്ലാത്ത കേരളം' ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Read More >>