മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാന്‍ പോലീസിന് അധികാരമില്ല: മുഖ്യമന്ത്രി

ജനാധിപത്യസമ്പ്രദായത്തില്‍ മാധ്യമങ്ങളെ ഒഴിവാക്കി നിര്‍ത്താന്‍ സാധ്യമല്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശിക്കാനുളള സ്വാതന്ത്യം നിഷേധിക്കാനോ അവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാനോ പോലീസിന് അധികാരമില്ല.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാന്‍ പോലീസിന് അധികാരമില്ല: മുഖ്യമന്ത്രി

കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമം ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റം അത്യന്തം ഗൗരവമായി കാണുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് മാധ്യമപ്രവര്‍ത്തകരെ തടയുന്ന സംഭവം ആദ്യമായാണുണ്ടാകുന്നത്. നേരത്തേ അഭിഭാഷകരുമായിട്ടായിരുന്നു പ്രശ്‌നം. സംഭവത്തില്‍ വൈകുന്നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനാധിപത്യസമ്പ്രദായത്തില്‍ മാധ്യമങ്ങളെ ഒഴിവാക്കി നിര്‍ത്താന്‍ സാധ്യമല്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശിക്കാനുളള സ്വാതന്ത്യം നിഷേധിക്കാനോ അവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാനോ  പോലീസിന്  അധികാരമില്ല.

ചില പരിമിതികള്‍ ഉണ്ടെങ്കിലും നിരോധന ഉത്തരവ് നിലവിലില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറ്റെല്ലാവരെയും പോലെ കോടതിയില്‍ പ്രവേശിക്കാനുളള അധികാരമുണ്ട്. കോടതിക്കുള്ളില്‍ നടന്ന സംഭവമായതിനാല്‍ സര്‍ക്കാറിന് പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>