മദ്യനയത്തിനു പൊതുജനാഭിപ്രായം തേടി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്, സർക്കാരിന്റെ നയങ്ങളുമായി മുന്നോട്ടുപോകുന്നതിനാവശ്യമായ ഏറ്റവും പ്രധാനമായ ഘടകം ജനകീയ പിന്തുണയാണ്

മദ്യനയത്തിനു പൊതുജനാഭിപ്രായം തേടി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌


മദ്യവർജ്ജനമാണ് തന്റെ സർക്കാറിന്റെ നയമെന്നു ആവര്‍ത്തിച്ചു വ്യക്തമാക്കി മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചീഫ് മിനിസ്റ്റർസ് ഓഫ് കേരള എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വയനാട്ടിലെ ആദിവാസി കോളനികളിൽ നടപ്പിലാക്കുന്ന ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ വിശദാംശങ്ങൾ നല്‍കിയാണ്‌  മുഖ്യമന്ത്രി പ്രായോഗികതലത്തിൽ മദ്യവർജ്ജനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നു ജനങ്ങളോട് നിര്‍ദേശിക്കുവാന്‍ ആവശ്യപ്പെടുന്നത്.

ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി കോളനികൾ മദ്യവിമുക്തമാകണമെന്നും, അതിനു ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനു ജനകീയ പിന്തുണ ആവശ്യമുണ്ടെന്നും പിണറായി പറയുന്നു. മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് എൽ.ഡി.എഫ് സർക്കാരിന്റെ നയമെന്നു മുഖ്യമന്ത്രി തന്റെ പോസ്റ്റിലുടെ ആവർത്തിക്കുമ്പോൾ, പ്രായോഗികതലത്തിൽ മദ്യവർജ്ജനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നു ജനങ്ങളോട് നിർദ്ദേശിക്കുവാനും ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ് പൂർണ്ണരൂപത്തിൽ-

വയനാട്ടിലെ ആദിവാസിക്കോളനികളെ മദ്യവിമുക്തമാക്കുക എന്നത് ലക്ഷ്യമാക്കിക്കൊണ്ട് സംസ്ഥാനത്തെ രണ്ടാമത്തെ ജനമൈത്രി എക്സൈസ് സ്ക്...

Posted by Chief Minister's Office, Kerala on 7 July 2016

Read More >>