കണ്ണൂരില്‍ അരങ്ങേറിയത് രാഷ്ട്രീയ കൊലപാതകമാണെന്ന് മുഖ്യമന്ത്രി സഭയിൽ

സിപിഐ(എം) പ്രവർത്തകനായ ധനരാജിനെ 10 ബിജെപി പ്രവർത്തകർ ചേര്‍ന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഈ കൊലപാതകത്തിന്‍റെ വിരോധമാണ് ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു

കണ്ണൂരില്‍ അരങ്ങേറിയത് രാഷ്ട്രീയ കൊലപാതകമാണെന്ന് മുഖ്യമന്ത്രി സഭയിൽ

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ അരങ്ങേറിയത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തു ക്രമസമാധാന നില തകര്‍ന്നെന്നുകാട്ടി കെ മുരളീധരന്‍ എംഎല്‍എ നല്‍കിയ  അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍  കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നത്  രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് സമ്മതിച്ചത്.

സിപിഐ(എം) പ്രവർത്തകനായ ധനരാജിനെ 10 ബിജെപി പ്രവർത്തകർ ചേര്‍ന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഈ കൊലപാതകത്തിന്‍റെ വിരോധമാണ് ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പ്രദേശത്ത് ഇപ്പോള്‍ സമാധാനസ്ഥിതിയാണുള്ളതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.Read More >>