ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമെന്ന് പിണറായി വിജയൻ; 'ഒരു തരത്തിലുള്ള ആശങ്കയും വേണ്ട'

ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമാണെന്നും ഒരതരത്തിലുള്ള ആശങ്കയും ഇക്കാര്യത്തിൽ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമെന്ന് പിണറായി വിജയൻ;

തിരുവനന്തപുരം: ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമാണെന്നും ഒരുതരത്തിലുള്ള ആശങ്കയും ഇക്കാര്യത്തിൽ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെത്തന്നെ ഏറ്റവും അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദരിൽ ഒരാളാണ് ഗീതാ ഗോപിനാഥ്. ലോക സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായങ്ങൾ ആരായുന്നതിനാൽ എന്താണ് തെറ്റ്-

ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പിണറായി വിജയൻ ചോദിച്ചു.

മോദി സർക്കാരിന്റെ സാമ്പത്തികനയങ്ങളെ വാനോളം വാഴ്ത്തിപ്പാടുന്ന ഗീതാ ഗോപിനാഥ് എന്ന സാമ്പത്തികശാസ്ത്ര അധ്യാപികയെ പിണറായി വിജയന്റെ തന്റെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതിൽ ഇടതുബുദ്ധികേന്ദ്രങ്ങൾ അമ്പരപ്പ് പ്രകടിപ്പിച്ചിരുന്നു. ഇടതു ബുദ്ധിജീവി സംഘം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാൻ തയ്യാറെടുക്കുന്നു എന്നായിരുന്നു വാർത്ത. എന്നാൽ ഇക്കാര്യത്തിൽ പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയതോടെ ഉപദേശകവിവാദം തുടരുമെന്ന് ഉറപ്പായിരിക്കുന്നു.

ഗീതാ ഗോപിനാഥിന്റെ സാമ്പത്തികനയങ്ങളും രീതികളും പാർട്ടി നയത്തിന് നേർ വിപരീതമാണെന്ന വിമർശനമാണ് തുടക്കംമുതലെ ഉയർന്ന് വന്നത്. ഗീതാ ഗോപിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് ചർച്ചകളും സംവാദങ്ങളും സജീവമായപ്പോൾതന്നെ ഇക്കാര്യത്തിൽ പാർട്ടിയുടെ കേരളഘടകം ഉത്തരം നൽകുമെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.

അതേസമയം ഗീതാ ഗോപിനാഥിന്റെ നിയമനക്കാര്യത്തിൽ പാർട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് പിബി അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതികരിച്ചത്. ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച സാഹചര്യം തനിക്കറിയില്ലെന്നാണ് എസ് രാമചന്ദ്രൻ പിള്ള പ്രതികരിച്ചത്.

എന്നാൽ ലോകമറിയുന്ന സാമ്പത്തിക വിദഗ്ദരിൽ ഒരാളായ ഗീതാ ഗോപിനാഥിന്റെ അറിവും അനുഭവപരിചയവും കേരളം ഉപയോഗിക്കുമെന്ന വ്യക്തമായ സൂചനയാണ് ഇന്ത്യൻ എക്‌സ്പ്രസ് അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നത്. കേരളത്തിൽ വേരുകളുള്ള, ലോകത്തിലെതന്നെ മികച്ച സാമ്പത്തിക വിദഗ്ദയാണ് ഗീതാ ഗോപിനാഥ്. സാമ്പത്തിക വിദഗ്ദർക്കും മറ്റും ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ സർക്കാരിനില്ല- പിണറായി വിജയൻ പറഞ്ഞു. ഇത് പാർട്ടി ലൈനിൽ നിന്നുള്ള വ്യതിയാനം ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗീതാ ഗോപിനാഥിന്റെ പിതാവ് ടി വി ഗോപിനാഥ് ഒരു കർഷകനും ജൈവകൃഷിയിൽ താത്പര്യമുണ്ടായിരുന്ന ആളുമാണെന്നും പിണറായി വിജയൻ കൂട്ടിചേർത്തു.

സാമ്പത്തിക ഉപദേശക നിയോലിബറലെന്ന് മുറുമുറുപ്പ്; കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാൻ ബുദ്ധിജീവിസംഘം; പിണറായിയ്ക്ക് ഉപദേശകരെ നിർദ്ദേശിക്കുന്ന ആ ഉപദേശകൻ ആരാണ്‌

Read More >>