സെന്‍കുമാറിനെ മാറ്റിയതിൽ രാഷ്ട്രീയ താല്‍പ്പര്യമില്ലെന്ന് മുഖ്യമന്ത്രി; ഡിജിപിയെ മാറ്റിയത് ഗുണം ചെയ്തു

ഡിജിപിയെ മാറ്റിയത് സാധാരണ നടപടി മാത്രമാണെന്നും, ഡിജിപിയുടെ സ്ഥലംമാറ്റം ഗുണം ചെയ്തെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രധാന സംഭവങ്ങളിൽ പൊലീസിനു വീഴ്ചയുണ്ടായെന്നും ആ വീഴ്ചയെ ഡിജിപി ന്യായീകരിക്കുകയാണെന്നും, അത്തരം ഒരു ഉദ്യോഗസ്ഥൻ പൊലീസ് തലപ്പത്ത് ഇരുന്നുകൂടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

തിരുവനന്തപുരം : ഡിജിപി സ്ഥാനത്ത് നിന്ന് ടി പി സെന്‍കുമാറിനെ മാറ്റിയത് രാഷ്ട്രീയ താല്‍പ്പര്യം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിനു മേല്‍ നടന്ന ചര്‍ച്ചയില്‍ പോലീസ് ഉദ്യഗസ്ഥരുടെ  കൂട്ട സ്ഥലമാറ്റം ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തി എന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതാദ്യമായാണ്  മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.

Read More >>