പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെയുള്ള പ്രചരണം തടയാനുള്ള നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

രോഗപ്രതിരോധ സംവിധാനത്തിന്റെ വ്യാപനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെയുള്ള പ്രചരണം തടയാനുള്ള നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗപ്രതിരോധ സംവിധാനം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

രോഗപ്രതിരോധ സംവിധാനത്തിന്റെ വ്യാപനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂള്‍പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ പിറ്റിഏ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കലണ്ടര്‍ അടിസ്ഥാനത്തില്‍ നടത്തുക എന്നിവ ഈ ഇടപെടലുകളുടെ ഭാഗമാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


പ്രതിരോധ കുത്തിവെയ്പുകള്‍ക്കെതിരെയുള്ള ക്യാമ്പയിനുകള്‍ക്ക് തടയിടുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതായും ജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ അവബോധം വളര്‍ത്തുന്നതിനും എല്ലാവരും രംഗത്തിറങ്ങണം.

കേരളത്തില്‍ 12-23 മാസം പ്രായമുള്ള കുട്ടികളില്‍ 17.5 ശതമാനത്തിനും നിര്‍ദേശിക്കപ്പെട്ട കുത്തിവെയ്പ്പുകള്‍ മുഴുവനും കിട്ടുന്നില്ല. 2011ലെ പ്ലാനിങ്ങ് ബോര്‍ഡിന്റെ അവലോകന റിപ്പോര്‍ട് അനുസരിച്ച് പ്രതിരോധകുത്തിവെയ്പുകളുടെ വ്യാപനത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്ത് മാത്രമാണ് കേരളമെന്നും പോസ്റ്റില്‍ പറയുന്നു.