മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി

വിവരാവകാശ നിയമം അനുശാസിക്കുന്നതുപോലെ തീരുമാനങ്ങളിറങ്ങി 48 മണിക്കൂറുകള്‍ക്കകം സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുമെന്നു അദ്ദേഹം വിശദീകരിച്ചു

മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന പ്രചാരണം വ്യാജമാണെന്നും തീരുമാനങ്ങള്‍ മറച്ചുവെക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

വിവരാവകാശ നിയമ പ്രകാരം  മന്ത്രിസഭാ തീരുമാനങ്ങള്‍ ലഭ്യമാക്കാത്തത്തതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ  അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. വിവരാവകാശ നിയമം അനുശാസിക്കുന്നതുപോലെ ഉത്തരവിറങ്ങി 48 മണിക്കൂറുകള്‍ക്കകം സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുമെന്നു അദ്ദേഹം വിശദീകരിച്ചു. ഇതെസംബന്ധിച്ചു സെക്രട്ടറിയേറ്റ് മാനുവലില്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിവരാവകാശ നിയമത്തെ ദുര്‍വിനിയോഗം ചെയ്തു തീരുമാനങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഈ നിലപാട് നിയമത്തിന്റെ അന്തര്‍സത്തയ്ക്ക് വിരുദ്ധമാണെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Read More >>