കേരളത്തില്‍ ആളെക്കൊല്ലുന്ന ചില സംഘടനകളില്‍ ഒന്നാണ് എസ്ഡിപിഐയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

എസ്ഡിപിഐക്ക് പൊലീസ് സ്റ്റേഷനുകളില്‍ സര്‍ക്കാരം നല്‍കുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റിലായ എസ്ഡിപിഐക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ബിരിയാണി വാങ്ങിക്കൊടുത്തെന്നും പൊലീസും സിപിഐ(എം) പ്രവര്‍ത്തകരും തമ്മില്‍ ധാരണകളുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

കേരളത്തില്‍ ആളെക്കൊല്ലുന്ന ചില സംഘടനകളില്‍ ഒന്നാണ് എസ്ഡിപിഐയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസറുദ്ദീന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എസ്ഡിപിഐക്കെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎല്‍എ പാലക്കല്‍ അബ്ദുളള അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനുളള മറുപടിയിലാണ് മുഖ്യമന്ത്രി കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

കേരളത്തില്‍ ആളെക്കൊല്ലുന്ന ചില സംഘടനകളില്‍ ഒന്നാണ് എസ്ഡിപിഐയെന്നും ആളുകളെ എളുപ്പത്തില്‍ എങ്ങനെ കൊല്ലാം എന്നതിലാണ് ഇവര്‍ പരിശീലനം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നസീറുദ്ദീന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ ആസൂത്രിതമായ ശ്രമം ഉണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


എസ്ഡിപിഐക്ക് പൊലീസ് സ്റ്റേഷനുകളില്‍ സര്‍ക്കാരം നല്‍കുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റിലായ എസ്ഡിപിഐക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ബിരിയാണി വാങ്ങിക്കൊടുത്തെന്നും പൊലീസും സിപിഐ(എം) പ്രവര്‍ത്തകരും തമ്മില്‍ ധാരണകളുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. എസ്ഡിപിഐയും ആര്‍എസ്എസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും എസ്ഡിപിഐയോട് മുഖ്യമന്ത്രിക്ക് മൃദുസമീപനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.