മദ്യലഹരിയിൽ മുഖ്യമന്ത്രിയെ അധിക്ഷേപിക്കൽ ഹോബി; പ്രതി പിടിയിൽ

മദ്യപിച്ച് മുഖ്യമന്ത്രിയെ അധിക്ഷേപിക്കൽ ഹോബിയാക്കിയ പ്രതി പിടിയിൽ. മൊബൈൽ ഫോണിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസ് കൺട്രോൾ റൂമിലും വിളിച്ച് നിരന്തരം അധിക്ഷേപിച്ചിരുന്ന ആലംകോട് തൊപ്പിച്ചന്ത കോണത്തുകിഴക്കിൻകര പുത്തൻവീട്ടിൽ ബാബുപിള്ള (60) ആണ് അറസ്റ്റിലായത്.

മദ്യലഹരിയിൽ മുഖ്യമന്ത്രിയെ അധിക്ഷേപിക്കൽ ഹോബി; പ്രതി പിടിയിൽ

ആറ്റിങ്ങൽ: മദ്യപിച്ച് മുഖ്യമന്ത്രിയെ അധിക്ഷേപിക്കൽ ഹോബിയാക്കിയ പ്രതി പിടിയിൽ. മൊബൈൽ ഫോണിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസ് കൺട്രോൾ റൂമിലും വിളിച്ച് നിരന്തരം അധിക്ഷേപിച്ചിരുന്ന ആലംകോട് തൊപ്പിച്ചന്ത കോണത്തുകിഴക്കിൻകര പുത്തൻവീട്ടിൽ ബാബുപിള്ള (60) ആണ് അറസ്റ്റിലായത്.

കുടുംബവുമായി തെറ്റിപ്പിരിഞ്ഞ് ലോഡ്ജിൽ താമസിക്കുന്നയാളാണ് ബാബുപിള്ള. മേസ്തിരി പണിക്ക് പോകുന്ന ബാബുപിള്ള ദിവസവും മദ്യപിക്കുന്ന ആളുമാണ്. കഴിഞ്ഞ രണ്ട് ദിവസമായി മദ്യപിച്ചശേഷം മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിക്കലായിരുന്നു ഹോബി. മുഖ്യമന്ത്രിയും ഓഫീസിലും പോലീസ് കൺട്രോൾ റൂമിലുമാണ് ഇയാളുടെ വിളയാട്ടം രൂക്ഷമായത്. ഫോൺ വെയ്ക്കാൻ ആവശ്യപ്പെടുകയോ മറുപടി പറയാൻ ശ്രമിക്കുകയോ ചെയ്താൽ എന്നെ പിടിച്ച് തൂക്കിക്കൊല്ല് എന്നായിരുന്നു ഇയാളുടെ മറുപടി.

കൺട്രോൾ റൂമിൽനിന്ന് ഇയാൾ സ്ഥിരം വിളിച്ചുകൊണ്ടിരുന്ന നമ്പർ തിരിച്ചറിഞ്ഞാണ് ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിൽ പരാതിയെത്തുന്നത്. ഇയാൾ ഉപയോഗിച്ചിരുന്ന നമ്പർ ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് ഉണ്ടെന്നറിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പിടിയിലായ സമയത്തും ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്ന് പോലീസ് അറിയിച്ചു.

Story by
Read More >>