യുഎഇയിൽ‌ ഇന്ധനവില കുറയും

പെട്രോളിന് 15 ഫിൽസും ഡീസലിന് ഒൻപത് ഫിൽസുമാണ് കുറയുന്നത്.

യുഎഇയിൽ‌ ഇന്ധനവില കുറയും

അബുദാബി: യുഎഇയിൽ ഓഗസ്റ്റ് ഒന്നുമുതൽ പെട്രോളിനും ഡീസലിനും വില കുറയുമെന്ന് യുഎഇ ഊർജ മന്ത്രാലയം അറിയിച്ചു.

പെട്രോളിന് 15 ഫിൽസും ഡീസലിന് ഒൻപത് ഫിൽസുമാണ് കുറയുന്നത്.

പെട്രോൾ സൂപ്പർ 98 ലിറ്ററിന് 1.73 ദിർഹം(നിലവിൽ 1.88 ദിർഹം), സ്പെഷ്യൽ 95ന് 1.62(1.77), ഇപ്ലസ് 91ന് 1.55(1.70) ദിർഹവുമാണ് നൽകേണ്ടത്.

ഡീസൽ ലിറ്ററിന് 1.76 ആയിരിക്കും ഓഗസ്റ്റിലെ വില. ഈ മാസം ഇത് 1.85 ദിർഹമാണ്.

Story by
Read More >>