തന്നിലെ മരിച്ച എഴുത്തുകാരന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍

വരണ്ടുപോയ മനസ്സിന് ആശ്വാസമേകുന്ന വിധി പകരുന്ന സന്തോഷം കുറച്ചൊന്നുമല്ല. കോടതി വിധിയുടെ അവസാനത്തെ വരി എടുത്തുപറയട്ടേ- പെരുമാള്‍ മുരുകന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ, അദ്ദേഹം ഇനിയുമെഴുതട്ടെ'- ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഈ ആഹ്ലാദനിമിഷം ആസ്വദിക്കുകയാണ്. എതിര്‍ത്തവര്‍ക്കും അനുകൂലിച്ചവര്‍ക്കും ഒരുപോലെ നന്ദി പറയുന്നു- പെരുമാള്‍ മുരുകന്‍ പറഞ്ഞു.

തന്നിലെ മരിച്ച എഴുത്തുകാരന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍

തന്നില്‍ നിന്നും മരിച്ച സാഹിത്യകാരന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് തമിഴ് സാഹത്യകാരന്‍ പെരുമാള്‍ മുരുകന്‍. തനിക്കെതിരെയുള്ള കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് മുരുകന്റെ പ്രതികരണം.

വരണ്ടുപോയ മനസ്സിന് ആശ്വാസമേകുന്ന വിധി പകരുന്ന സന്തോഷം കുറച്ചൊന്നുമല്ല. കോടതി വിധിയുടെ അവസാനത്തെ വരി എടുത്തുപറയട്ടേ- പെരുമാള്‍ മുരുകന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ, അദ്ദേഹം ഇനിയുമെഴുതട്ടെ'- ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഈ ആഹ്ലാദനിമിഷം ആസ്വദിക്കുകയാണ്. എതിര്‍ത്തവര്‍ക്കും അനുകൂലിച്ചവര്‍ക്കും ഒരുപോലെ നന്ദി പറയുന്നു- പെരുമാള്‍ മുരുകന്‍ പറഞ്ഞു.

ജാതി സംഘടനകള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയാണ് മദ്രാസ് ഹൈക്കോടതി പെരുമാള്‍ മുരുകന് അനുകൂലമായ വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പെരുമാള്‍ മുരുകന്റെ അര്‍ധനാരീശ്വരന്‍ എന്നര്‍ഥമുള്ള മാതൊരുഭാഗന്‍ എന്ന നോവല്‍ വിപണിയില്‍നിന്നു പിന്‍വലിക്കേണ്ടെന്നും പുസ്തകം നിരോധിച്ച നാമക്കല്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. മുരുകനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും കോടതി തള്ളിക്കളഞ്ഞു.

എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ് ഭരണകൂടത്തിന്റെ നടപടിയെന്ന് കോടതി സൂചിപ്പിച്ചു. ഇത്തരം സാഹചര്യങ്ങള്‍ പോലീസ് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച മാനദണ്ഡങ്ങളും കോടതി നല്‍കി. ഒത്തുതീര്‍പ്പ് ചര്‍ച്ചയെ ചോദ്യംചെയ്ത് തമിഴ്നാട്ടിലെ പുരോഗമന ചിന്താഗതിക്കാരുടെയും എഴുത്തുകാരുടെയും സംഘടന കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റീസ് എസ്. കെ. കൗള്‍, ജസ്റ്റീസ് പുഷ്പ സത്യനാരായണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണു ഹര്‍ജ്ജികള്‍ തള്ളി നിര്‍ണ്ണായക ഉത്തരവിട്ടത്.

Read More >>