നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അക്രമം നടത്തിയ പിഡിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

മദനിയെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നു പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അക്രമം നടത്തിയ പിഡിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ മദനിക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍ യാത്രാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കണ്്ടാലറിയാവുന്ന 60 പേര്‍ക്കെതിരേയാണു കേസെടുത്തിരിക്കുന്നത്.

മദനിയെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നു പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. പ്രവര്‍ത്തകരുടെ അക്രമത്തില്‍ കെട്ടിടത്തിന്റെ ചില്ല് പൊട്ടി. ഇതേത്തുടര്‍ന്നാണു പോലീസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read More >>