" ഹൈക്കോടതിയിൽ നടന്നത് എംകെ ദാമോദരന്‍റെ സ്പോൺസേര്‍ഡ് സംഘര്‍ഷം" ;പി സി ജോര്‍ജ്ജ്

" മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം കൈവിട്ടുപോയതിലുള്ള മാനസിക വിഭ്രാന്തിയാണ് എംകെ ദാമോദരന്"

" ഹൈക്കോടതിയിൽ നടന്നത് എംകെ ദാമോദരന്‍റെ സ്പോൺസേര്‍ഡ് സംഘര്‍ഷം" ;പി സി ജോര്‍ജ്ജ്

തിരുവനന്തപുരം∙ ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ സംഘർഷം മുതിർന്ന അഭിഭാഷകൻ എം.കെ.ദാമോദരൻ സ്പോൺസർ ചെയ്തതാണെന്ന് പി സി ജോർജ്. മധ്യസ്ഥ ചർച്ചയ്ക്കുപോയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം കൈവിട്ടുപോയതിലുള്ള മാനസിക വിഭ്രാന്തിയാണ് എംകെ ദാമോദരനെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതെന്ന ആരോപണം നേരിടുന്ന  ഗവ.പ്ലീഡർ ധനേഷ് മാഞ്ഞൂരാനെ കേരള കോൺഗ്രസ് സെക്യുലറിൽനിന്നു നേരത്തെ പുറത്താക്കിയതാണ്. അദ്ദേഹം  കെ.എം.മാണിയുടെ ദത്തുപുത്രനാണ്. കോടതി ബഹിഷ്കരണവും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണവും കോടതിയുടെ അന്തസ്സിനു കളങ്കം വരുത്തിയെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.


ഗവ.പ്ലീഡർ ധനേഷ് മാഞ്ഞൂരാന്‍ പൊതുസ്ഥലത്തു സ്ത്രീയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ സംബന്ധിച്ച വാർത്തകൾ നൽകിയതാണ് അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള സംഘര്‍ഷത്തിനു തുടക്കം കുറിച്ചത്. ഹൈക്കോടതിക്കു മുന്നിൽ തുടങ്ങിയ സംഘർഷം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലേക്കും വ്യാപിക്കുകയായിരുന്നു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായി നിലപാടെടുത്ത അഭിഭാഷകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇവര്‍ക്കെതിരെ ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചുകഴിഞ്ഞു.

Read More >>