മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയില്‍ പിശകുണ്ട്: ആരോപണവുമായി പി.സി.ജോര്‍ജ്

മന്ത്രിയെന്ന നിലയില്‍ മാത്രമാണ് പിണറായി സത്യപ്രതിജ്ഞ നടത്തിയതെന്നും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിക്കുകയാണെന്നും ജോര്‍ജ് ആരോപിച്ചു

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയില്‍ പിശകുണ്ട്: ആരോപണവുമായി പി.സി.ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞയില്‍ പിശകുണ്‌ടെന്ന് നിയമസഭയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ ആരോപണം. മന്ത്രിയെന്ന നിലയില്‍ മാത്രമാണ് പിണറായി സത്യപ്രതിജ്ഞ നടത്തിയതെന്നും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിക്കുകയാണെന്നും ജോര്‍ജ് ആരോപിച്ചു. ക്രമപ്രശ്‌നത്തിലൂടെയാണ് ജോര്‍ജ് വിഷയം സഭയില്‍ അവതരിപ്പിച്ചത്.

എന്നാല്‍ ജോര്‍ജിന്റെ വാദം പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ.ബാലന്‍ തള്ളി. മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയ പദവികള്‍ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഭരഘടനയില്‍ പറയുന്നില്ലെന്ന് മന്ത്രി വിശദീകരിച്ചു. പിണറായിയുടെ സത്യപ്രതിജ്ഞയില്‍ ഒരു പിശകും സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ സഭയുടെ പരിഗണനയില്‍ ഇല്ലാത്ത വിഷയത്തില്‍ ക്രമപ്രശ്‌നം ഉന്നയിക്കാന്‍ ജോര്‍ജിന് അനുമതി നല്‍കിയത് ചട്ടലംഘനമാണെന്നും മന്ത്രി സൂചിപ്പിച്ചു.

Read More >>