മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് തരംതാഴുന്നുവെന്ന് പിസി ജോര്‍ജ്

വാദിക്കും പ്രതിക്കും വേണ്ടി ഒരുപോലെ ഹാജരാകുന്ന ദാമോദരന് സര്‍ക്കാര്‍ പ്രത്യേക കോടതി ഉണ്ടാക്കണമെന്നും പിസി ജോര്‍ജ് പരിഹസിച്ചു. ഇത് കേരളത്തില്‍ ഇപ്പോള്‍ മാത്രം നടക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് തരംതാഴുന്നുവെന്ന് പിസി ജോര്‍ജ്

പലപ്പോഴും സിപിഐ(എം) ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍തരംതാഴുന്നുവെന്ന് പി.സി ജോര്‍ജ് എംഎല്‍എ. കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരാകുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്.

വാദിക്കും പ്രതിക്കും വേണ്ടി ഒരുപോലെ ഹാജരാകുന്ന ദാമോദരന് സര്‍ക്കാര്‍ പ്രത്യേക കോടതി ഉണ്ടാക്കണമെന്നും പിസി ജോര്‍ജ് പരിഹസിച്ചു. ഇത് കേരളത്തില്‍ ഇപ്പോള്‍ മാത്രം നടക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതര സംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനായും കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയിലെ ഒന്നാം പ്രതിക്കായും ഹൈക്കോടതിയില്‍ ഹാജരായ നിയമോപദേഷ്ടാവ് എംകെ ദാമോദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനയുമായി പിസി ജോര്‍ജ് രംഗത്തെത്തിയത്.

Read More >>