വിഎസ് മന്ത്രിസഭയില്‍ താന്‍ മന്ത്രിയാകേണ്ടതായിരുന്നു; തടഞ്ഞത് പിണറായി: വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്

2006ലെ ഇടതുമുന്നണി സര്‍ക്കാരില്‍ താന്‍ മന്ത്രിയാകണമെന്ന് വിഎസ് അച്യുതാനന്ദനാണ് ഏറെ ആഗ്രച്ചിരുന്നത്. അദ്ദേഹം ഇതെന്നോട് തുറന്നുപറഞ്ഞതാണ്- പിസി ജോര്‍ജ് പറഞ്ഞു.

വിഎസ് മന്ത്രിസഭയില്‍ താന്‍ മന്ത്രിയാകേണ്ടതായിരുന്നു; തടഞ്ഞത് പിണറായി: വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്

വിഎസ് മന്ത്രിസഭയില്‍ താന്‍ മന്ത്രിയാകേണ്ടതായിരുന്നുവെന്ന് പിസി ജോര്‍ജ്. എന്നാല്‍ പിണറായി വിജയന്‍ ഉള്ളതു കൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. 2006ലെ ഇടതുമുന്നണി സര്‍ക്കാരില്‍ താന്‍ മന്ത്രിയാകണമെന്ന് വിഎസ് അച്യുതാനന്ദനാണ് ഏറെ ആഗ്രച്ചിരുന്നത്. അദ്ദേഹം ഇതെന്നോട് തുറന്നുപറഞ്ഞതാണ്- പിസി ജോര്‍ജ് പറഞ്ഞു.

താനും കൂടി ക്യാബിനറ്റിലുണ്ടാകുമെന്നാണ് വിഎസ് അന്ന് തന്നോട് പറഞ്ഞതെങ്കിലും പിണറായി ഉള്ളിടത്തോളം അത് നടക്കില്ല സഖാവെ എന്നാണ് താന്‍ മറുപടി നല്‍കിയതെന്നും പിസി ജോര്‍ജ് പറഞ്ഞു. പിണറായി ഉള്ളതുകൊണ്ടാണ് മന്ത്രിപദത്തില്‍ താന്‍ എത്താതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2006 ല്‍ നടന്ന ഈ സംഭവം താന്‍ ആദ്യമായാണ് പുറത്തുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More >>