ഗീതാ ഗോപിനാഥിന്റെ നിയമനം: പിബിക്ക് എതിർപ്പുണ്ട് പക്ഷെ ഇടപെടില്ല

ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവാക്കിയ തീരുമാനത്തിൽ തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് സിപിഐ(എം) പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി

ഗീതാ ഗോപിനാഥിന്റെ നിയമനം: പിബിക്ക് എതിർപ്പുണ്ട് പക്ഷെ ഇടപെടില്ല

ന്യൂഡൽഹി: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവാക്കിയ തീരുമാനത്തിൽ തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് സിപിഐ(എം) പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി. നിയമനത്തില്‍  എതിർപ്പുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടാനില്ലയെന്നാണ് പിബി നിലപാട്.

നേരത്തെ, ഗീതാ ഗോപിനാഥിനെ സാമ്പത്തികോപദേഷ്ടാവാക്കിയ തീരുമാനം പൊളിറ്റ്ബ്യൂറോ ഇടപെട്ടു തിരുത്തണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ സിപിഐ(എം) കേന്ദ്ര നേതൃത്വത്തിനു കത്തയച്ചിരുന്നു.


വിഎസ്സിനെ കൂടാതെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായിരുന്ന പ്രഫ പ്രഭാത് പട്‌നായിക് ഉൾപ്പെടെ ഇടതുപക്ഷക്കാരായ പല സാമ്പത്തിക വിദഗ്‌ധരും ഗീതയുടെ നിയമനത്തെ ചോദ്യം ചെയ്‌തിരുന്നു. തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ ശക്തയായ വക്താവായ ഗീതയെ ഉപദേഷ്ടാവാക്കിയത് അനുചിതമാണ് എന്നും ഗീതാ ഗോപിനാഥിന്റെ നിലപാടുകൾ പാർട്ടി നിലപാടുകൾക്കു വിരുദ്ധമാണെന്നും നവലിബറൽ ആശയക്കാരിയെ ഉപദേഷ്ടാവാക്കിയതിൽ ദുരൂഹതയുണ്ടെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

എന്നാൽ, ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിച്ചതിനെ വിമർശിക്കുന്നവർ പുലർത്തുന്ന ജാഗ്രത സദുദ്ദേശ്യപരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Read More >>