പഴശി രാജയിലൂടെ പ്രസിദ്ധമായ പടിഞ്ഞാറേ കോവിലകം പൊളിക്കുന്നു; നാടുനീങ്ങുന്നത് ഒരു കാലഘട്ടത്തിന്റെ സ്മൃതികള്‍

1805 ല്‍ കേരള വര്‍മ്മ പഴശി രാജ കൊല്ലപ്പെടുകയും അന്നുണ്ടായിരുന്ന കോവിലകം തകര്‍ക്കപ്പെടുകയും ചെയ്തതിനു ശേഷം 1903ല്‍ ആണ് അന്നത്തെ രാജ കുടുംബാംഗങ്ങള്‍ പടിഞ്ഞാറേ കോവിലകം നിര്‍മിച്ചത്. താമസിക്കാന്‍ ആളില്ലാതാവുകയും അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് കോവിലകം പൊളിച്ചു വില്‍ക്കാന്‍ ഇപ്പോഴത്തെ അവകാശികള്‍ തീരുമാനമെടുത്തത്.

പഴശി രാജയിലൂടെ പ്രസിദ്ധമായ പടിഞ്ഞാറേ കോവിലകം പൊളിക്കുന്നു;  നാടുനീങ്ങുന്നത് ഒരു കാലഘട്ടത്തിന്റെ സ്മൃതികള്‍

കണ്ണൂര്‍: പഴശി രാജയിലൂടെ പ്രസിദ്ധമായ പഴശി പടിഞ്ഞാറേ കോവിലകം പൊളിച്ചു നീക്കുന്നു. സര്‍ക്കാര്‍ അവഗണനയില്‍ നാടുനീങ്ങുന്നത് ഒരു കാലഘട്ടത്തിന്റെ സ്മൃതികള്‍. 1805 ല്‍ കേരള വര്‍മ്മ പഴശി രാജ കൊല്ലപ്പെടുകയും അന്ന് കോവിലകം തകര്‍ക്കപ്പെടുകയും ചെയ്തതിനു ശേഷം 1903ല്‍ ആണ് അന്നത്തെ രാജ കുടുംബാംഗങ്ങള്‍ പടിഞ്ഞാറേ കോവിലകം നിര്‍മിച്ചത്. താമസിക്കാന്‍ ആളില്ലാതാവുകയും അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് കോവിലകം പൊളിച്ചു വില്‍ക്കാന്‍ ഇപ്പോഴത്തെ അവകാശികള്‍ തീരുമാനമെടുത്തത്.


Pazhassi_001

മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലെ തിളങ്ങുന്ന അധ്യായമായ കേരളവര്‍മ പഴശി രാജയുടെ സ്മരണക്കായി ഈ വീട് സംരക്ഷിക്കണമെന്ന അഭിപ്രായം ഏറെ നാളുകള്‍ക്ക് മുന്നേ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 2010 ല്‍ മട്ടന്നൂര്‍ നഗരസഭ മുന്‍ കൈയെടുത്ത് കോവിലകത്ത് യോഗം വിളിച്ചു ചേര്‍ക്കുകയും കോവിലകം സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കാനാവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിലകം വിലയുറപ്പിച്ച് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഇത് സംബന്ധിച്ച് കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ല.

Pazhassi_003

ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാനുള്ള കേന്ദ്ര പദ്ധതികള്‍ ഉണ്ടായിട്ടും ആ വഴിക്കും ഫലപ്രദമായ നീക്കങ്ങള്‍ ഉണ്ടായില്ല. കണ്ണൂര്‍, വയനാട് ജില്ലകളിലെ പഴശി സ്മാരകങ്ങള്‍ ഏറ്റെടുത്ത് പഠന-ഗവേഷണ-സഞ്ചാര പരിപാടികള്‍ നടപ്പിലാക്കും എന്നുള്ള പ്രഖ്യാപനങ്ങളും നടപ്പിലായില്ല. പിന്തുടര്‍ച്ചാവകാശിയായിരുന്ന ഗോപാലിക തമ്പുരാട്ടി ആയിരുന്നു ഇവിടത്തെ അവസാന താമസക്കാരി. 2005ല്‍ ഇവരുടെ മരണശേഷം താമസിക്കാന്‍ ആളില്ലാതാവുകയായിരുന്നു. ഇപ്പോഴത്തെ അവകാശികള്‍ തെക്കന്‍ കേരളത്തിലാണ് താമസിക്കുന്നത്. കോവിലകത്തിന്റെ പല ഭാഗങ്ങളും ഇതിനോടകം തകര്‍ന്നു കഴിഞ്ഞു. മറ്റു ഭാഗങ്ങളും ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. അതിനാലാണ് ഇപ്പോള്‍ പൊളിച്ചു നീക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

Pazhassi_004

പണ്ട് തകര്‍ക്കപ്പെട്ട കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്നതുള്‍പ്പെടെയുള്ള ചരിത്ര വസ്തുക്കളും ഇവിടുണ്ടെന്നാണ് പ്രദേശത്തെ ചരിത്ര വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വടകരയിലെ ഒരു സ്വകാര്യ സ്ഥാപനമാണ് കോവിലകം പൊളിച്ച് നീക്കുക.

Pazhassi_002

Story by
Read More >>