ധനരാജിന്റെ കൊലപാതകം: കെ സുരേന്ദ്രന് എതിരെ ആരോപണവുമായി പി ജയരാജൻ

പയ്യന്നൂരിലെ സി പി ഐ എം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഡി വൈ എഫ് ഐ നേതാവ് കൂടിയായ ധനരാജ് പ്രദേശത്തെ മികച്ച പൊതുപ്രവര്‍ത്തകനായി പേരെടുത്ത വ്യക്തികൂടിയാണ്.അതുകൊണ്ടുതന്നെ ധനരാജിന്റെ കൊലപാതകം പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

ധനരാജിന്റെ കൊലപാതകം: കെ സുരേന്ദ്രന് എതിരെ ആരോപണവുമായി പി ജയരാജൻ

പയ്യന്നൂരിലെ സി പി ഐ എം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകത്തില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രനെതിരെ ശക്തമായ ആരോപണവുമായി സി പി ഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. പലപ്പോഴും സുരേന്ദ്രന്‍ ധനരാജിന്റെ പേര് പറഞ്ഞിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കെ സുരേന്ദ്രന്‍ കൊല്ലപ്പെട്ട ധനരാജിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പി ജയരാജന്‍ പറഞ്ഞു.

പയ്യന്നൂരിലെ സി പി ഐ എം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഡി വൈ എഫ് ഐ നേതാവ് കൂടിയായ ധനരാജ് പ്രദേശത്തെ മികച്ച പൊതുപ്രവര്‍ത്തകനായി പേരെടുത്ത വ്യക്തികൂടിയാണ്. അതുകൊണ്ടുതന്നെ ധനരാജിന്റെ കൊലപാതകം പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

ബി എം എസ് പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രന്റെ കൊലപാതകം ഉയര്‍ത്തിക്കാട്ടി സി പി ഐ എമ്മിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കണ്ണൂരില്‍ സി പി ഐ എം ആയുധം താഴെവെക്കണമെന്ന്  ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിഷയത്തെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിക്കാട്ടാനും ബി ജെ പി ശ്രമം നടത്തുന്നുണ്ട്. കണ്ണൂരില്‍ സി പി ഐ എം അക്രമം തുടര്‍ന്നാല്‍ നോക്കി നില്‍ക്കില്ലെന്നും പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ടെന്നും ബി ജെ പി ദേശീയ സെക്രട്ടറി എച്ച് രാജ മാധ്യമങ്ങളോട് പറഞ്ഞു.

Read More >>