പയ്യന്നൂര്‍ കൊലപാതകം: പ്രതികളിൽ ചിലരെ തിരിച്ചറിഞ്ഞതായി പൊലീസ്

രണ്ട് സി ഐ മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്. ജില്ലാ പോലീസ് സൂപ്രണ്ട് സ്ഥലത്തുതന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്. 400 പോലീസുകാരെയാണ് സംഘര്‍ഷബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ഇതുവരെയായി അക്രമണസംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല.

പയ്യന്നൂര്‍ കൊലപാതകം:  പ്രതികളിൽ ചിലരെ തിരിച്ചറിഞ്ഞതായി പൊലീസ്

കണ്ണൂർ : പയ്യന്നൂരിൽ ഇന്നലെ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളില്‍ പലരെയും തിരിച്ചെറിഞ്ഞതായി പോലീസ്. രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. രണ്ട് സി ഐ മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്. ജില്ലാ പോലീസ് സൂപ്രണ്ട് സ്ഥലത്തുതന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്. 400 പോലീസുകാരെയാണ് സംഘര്‍ഷ ബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ഇതുവരെയായി അക്രമണസംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല.


പയ്യന്നൂര്‍ സി ഐ വി രമേശന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് സി പി ഐ എം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നത്. സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീകണ്ഠാപുരം സി ഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബി എം എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നത്. 30 പേര്‍ക്കെതിരെ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. ഇതില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞതായാണ് അറിയുന്നത്.

സംഭവത്തെ ദേശീയതലത്തിലേക്ക് ഉയര്‍ത്തിക്കാട്ടുക എന്ന ഉദ്ദേശത്തോടെ ബി ജെ പി ദേശീയ സെക്രട്ടറി എച്ച് രാജ പയ്യന്നൂരിലെത്തി. കൊല്ലപ്പെട്ട ബി എം എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കുകയും പ്രാദേശിക നേതാക്കളെക്കണ്ട് വിവരങ്ങള്‍ തിരക്കുകയും ചെയ്തു. സി പി ഐ എം നേതൃത്വത്തിന്റെ അറിവോടെ നടപ്പിലാക്കിയ ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് രാജ ആരോപിച്ചു. സി പി ഐ എം പ്രവര്‍ത്തകര്‍ പ്രതികളായ ബി ജെ പി പ്രവര്‍ത്തകന്‍ വിനോദ്കുമാര്‍  കൊലപാതകക്കേസില്‍ സാക്ഷിയാണ് രാമചന്ദ്രനെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും ബിജെപി ഇന്ന് ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Read More >>