പയ്യന്നൂര്‍ കൊലപാതകം; അന്വേഷണം ആർഎസ്എസ് നേതൃത്വത്തിലേക്ക്

പയ്യന്നൂരിലെ സിപിഐ(എം) പ്രവർത്തകൻ ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ആർഎസ്എസ് നേതൃത്വത്തിലേക്ക് നീളുന്നതായി സൂചന.

പയ്യന്നൂര്‍ കൊലപാതകം; അന്വേഷണം ആർഎസ്എസ് നേതൃത്വത്തിലേക്ക്

പയ്യന്നൂരിലെ സിപിഐ(എം) പ്രവർത്തകൻ ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ആർഎസ്എസ് നേതൃത്വത്തിലേക്ക് നീളുന്നതായി സൂചന. കൊലപാതകം ധനരാജിനോടുള്ള ആർഎസ്എസ് രാഷ്ട്രീയ വൈരാഗ്യമെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ ആർഎസ്എസ് പ്രവർത്തകനെയും നാട്ടുകാരായ സഹായികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ പങ്കെടുത്ത കണ്ണൂരിൽ നിന്നും എത്തിയ രണ്ടു ക്രിമിനലുകളെ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ഇവർ കൊലപാതകങ്ങളിൽ വൈദഗ്ദ്യം നേടിയ ക്രിമിനലുകൾ ആണെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇവരെക്കുറിച്ചുള്ള പൂർണവിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.


ഇതിനു മുൻപ് നാലുതവണ ധനരാജിന് നേരെ വധശ്രമം നടന്നതിന്‍റെ വ്യക്തമായ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ദീർഘകാലമായി നടക്കുന്ന ഗൂഡാലോചനയും ആസൂത്രണവും കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. ധനരാജിന്റെ കൊലപാതകത്തിന് പിന്നിൽ ഉന്നത ബിജെപി- ആർഎസ്എസ് നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി സിപിഐ(എം) രംഗത്തുവന്നിരുന്നു. ഗൂഡാലോചന അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജനും ആവശ്യപ്പെട്ടിരുന്നു.

ധനരാജിന്റെ കൊലപാതകത്തിന് പിന്നാലെ കൊല്ലപ്പെട്ട ബിഎംഎസ് പ്രവർത്തകൻ രാമചന്ദ്രന്റെ കൊലപാതകക്കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ചില സിപിഐ(എം) പ്രവർത്തകർ പോലീസിന്റെ പിടിയിൽ ആണെന്ന് സൂചനയുണ്ട്. രണ്ടു കേസിലെയും പ്രതികളുടെ അറസ്റ്റ് ഒരുമിച്ച് രേഖപ്പെടുത്താം എന്ന തീരുമാനത്തിലാണ് പോലീസ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് കൊലപാതക പരമ്പര അരങ്ങേറുന്നത്.

രാമന്തളി കുന്നരുവിലെ സിപിഎം പ്രവര്‍ത്തകനായ ധനരാജ് തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ ബി.എംഎസ് പ്രവര്‍ത്തകനായ സി.ജെ രാമചന്ദ്രനും കൊല്ലപ്പെട്ടു. ഇതോടെ വ്യാപക അക്രമങ്ങാണ് പയ്യന്നൂരില്‍ അരങ്ങേറിയത്.

മുഖംമൂടി ധരിച്ചെത്തിയ ഏഴംഗസംഘമാണ് ധനരാജിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായല്ല.

Read More >>