വിദേശ ക്രിക്കറ്റ് ടീമുകളെ 'ആകര്‍ഷിക്കാന്‍' ബുള്ളറ്റ്പ്രൂഫ് ബസുകളുമായി പാക്കിസ്ഥാൻ

ഈ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിദേശ ടീമുകള്‍ക്ക് വേണ്ടി ബുള്ളറ്റ്പ്രൂഫ് ബസുകൾ അവതരിപിക്കുന്നത്.

വിദേശ ക്രിക്കറ്റ് ടീമുകളെ

ഇസ്‌ലമാബാദ്: 'ഏത് നിമിഷവും ഒരു ഭീകരാക്രമണമുണ്ടാവം'. അതാണ്‌ പാകിസ്ഥാന്‍റെ അവസ്ഥ. ഈ അവസ്ഥ കണക്കിലെടുത്താണ് വിദേശ ടീമുകള്‍ പാക് പര്യടനം ഒഴിവാക്കുന്നത്.

2009ൽ പാക്ക് പര്യടനത്തിനെത്തിയ ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസിനു നേരെ തീവ്രവാദി ആക്രമണമുണ്ടായതിനു ശേഷം സിംബാബ്‌വേ മാത്രമാണ് ധൈര്യ പൂര്‍വ്വം പാക് ക്ഷണം സ്വീകരിച്ച് പര്യടനത്തിന് തയ്യാറായ ഏക വിദേശ ടീം.

ഈ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിദേശ ടീമുകള്‍ക്ക് വേണ്ടി ബുള്ളറ്റ്പ്രൂഫ് ബസുകൾ അവതരിപിക്കുന്നത്. ശക്തമായ സുരക്ഷയൊരുക്കി വിദേശ ടീമുകളെ പര്യടനത്തിനെത്തിക്കാനുള്ള ഊർജിത ശ്രമത്തിന്റെ ഭാഗമായി നാല് ബുള്ളറ്റ് പ്രൂഫ് ബസുകളാണ് പാക്കിസ്ഥാൻ വാങ്ങിയിരിക്കുന്നത്.


രാജ്യാന്തര ക്രിക്കറ്റിന് വീണ്ടും വേദിയാകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ നീക്കങ്ങൾ. പാക്കിസ്ഥാനിൽ പര്യടനത്തിന് ക്ഷണിച്ചുകൊണ്ട് വിദേശ ടീമുകളുമായി നടത്തുന്ന ചർച്ചകളിൽ പുതിയ സുരക്ഷാ മുൻ ഒരുക്കങ്ങൾ ക്രിക്കറ്റ് ബോർഡ് വിശദീകരിക്കും. വിദേശ ടീമുകളുടെ പര്യടനം ഉറപ്പാക്കാൻ ബുള്ളറ്റ് പ്രൂഫ് ബസുകളുടെ ലഭ്യത സഹായകരമാകുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ.

Read More >>